നാളുകൾക്കുശേഷം വീണ്ടും വായനയുടെ സ്വപ്നലോകത്തേക്ക്…

തിരക്കുകളൊഴിഞ്ഞ ഈ വാരാന്ത്യത്തിൽ എങ്ങനെ സമയം ചവിട്ടി നീക്കും എന്നുള്ള ആലോചനയായിരുന്നു ഇന്നലെ മുഴുവൻ. പുതിയ ഒരു വെബ്സൈറ്റിന്റെ പണി ഇന്നത്തോടെ തീർക്കാൻ ഉറപ്പിച്ചത്തിയ എന്നെ കാത്തിരുന്നത് വായനയുടെ പഴയ വസന്തകാലമാണെന്ന് ഞാൻ കരുതിയിരുന്നില്ല..

ചില സാങ്കേതിക കാരണങ്ങളാൽ വെബ്സൈറ്റിന്റെ പണി മുടങ്ങിയപ്പോൾ യാദ്യശ്ചികമായാണ്‌ എന്റെ ശ്രദ്ധ നൈനിത്താളിന്റെ മനോഹാരിതയിലൂടെ ഹ്യദയഭാഷിയായ ഒരു പ്രണയത്തിന്റെ കഥ പറയുന്ന ‘മഞ്ഞ്’ എന്ന നോവലിൽ എത്തിയത്.

മലയാളത്തിന്റെ അഭിമാനമായ എം. ടി. യുടെ ഒരു സുന്ദര പ്രണയകാവ്യം…

പ്രണയത്തിന്റെ ചേരുവകളായ ആ മാധുര്യവും വിരഹത്തിന്റെ നനുത്ത വേദനയുമെല്ലാം അതിന്റെ എല്ലാ തീവ്രതകളൊടും കൂടെ പ്രേക്ഷകരിൽ എത്തിക്കാൻ കഴിയുന്ന ആ നോവൽ മലയാളികളുടെ മനസ്സിൽ കുടിയേറിയ ഒന്നാണ്‌…

28 വർഷങ്ങൽ കഴിഞ്ഞിട്ടും അതേ പ്രതാപത്തോടെ തന്നെ വിമലയും സുധീറുമെല്ലാം മലയാളികളുടെ ഹ്യദയത്തിൽ നിറഞ്ഞ് നിൽക്കുന്നു..

വായന മറന്നിട്ടില്ലാത്ത മലയാളികൾക്ക്…, പ്രണയത്തിന്റെ പനിനീർ പുഷ്പങ്ങൽ മനസ്സിൽ സൂക്ഷിക്കുന്നവർക്ക്… ഒരു ദ്യശ്യാനുഭൂതിയാണ്‌ ‘മഞ്ഞ്’..

എഴുത്തിന്റെ കുലപതിക്ക് അഭിനന്ദനങ്ങൾ……

വായിക്കു..


സ്ഥലത്തെ പ്രധാന മമ്മൂട്ടി ഫാൻസായ ചാരുമോനും ഞങ്ങളുടെ ആശാനും സ്വപ്ന തുല്യമായ ദിനമായിരുന്നു ഇന്നലെ…

മമ്മൂക്കയുമൊത്തൊരു ദിനം…

ആഗസ്റ്റ് 15 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഓഫീസ് പരിസരത്തെത്തിയ മമ്മൂക്കയെ കാണാൻ വളരെ അപ്രത്രീക്ഷിതമായാണ്‌ ഒരു അവസരം കിട്ടിയത്..

ചിത്രങ്ങളിലൂടെ…..

This slideshow requires JavaScript.

Birthday wishes to our KSA

Posted: November 23, 2010 in Personal
Tags: , ,
Birthday wishes to our one and only KSA….

God bless you….


പഠനത്തിന്റെ ഭാഗമായുള്ള തിരച്ചിലിനിടയിലാണ് ‘പ്രജ്വല’ എന്ന N.G.O യെ പറ്റി കേൾക്കാൻ ഇടയായത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സന്നദ്ധ സംഘടന, വേശ്യാവ്യത്തിയിലകപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനാണ് ഊന്നൽ നല്കുന്നത്.

‘പ്രജ്വല’യെ പറ്റിയുള്ള പഠനം സുനിത ക്യഷ്ണനിലേക്കാണ് എന്നെ എത്തിച്ചത്.

ഡോ. സുനിത ക്യഷ്ണൻ…‘പ്രജ്വല’യുടെ സ്ഥാപകയും ഒരു സാമൂഹിക പ്രവർത്തകയുമാണ് പ്രസ്തുത വിഷയത്തിൽ Ph. D എടുത്ത ഈ നാല്പതുകാരി.

അധുനിക അടിമത്തതിന്റെ പുതിയ രൂപമായ ലൈഗിംക ചൂഷണത്തിനെതിരായി അഹോരാത്രം പണിയെടുക്കുന്ന ‘പ്രജ്വല’ യിലെ സന്നദ്ധ പ്രവർത്തകർ ഇതുവരെയായി ഏതാണ്ട് 2500-ഓളം സ്ത്രീകളെയും കുട്ടികളെയും രക്ഷിച്ചിട്ടുണ്ട്.

ഇവരെ രക്ഷിക്കുക എന്നതിനേക്കാളുപരി, രക്ഷപ്പെട്ടെത്തുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു കയറ്റുക എന്ന ശ്രമകരമായ ദൗത്യമാണ് സുനിതയും സംഘവും ഏറ്റെടുത്തിരിക്കുന്നത്. ഒരു പരിധി വരെ അവർ അതിൽ വിജയിച്ചു എന്നു വേണം പറയാൻ.. വേശ്യാവ്യത്തി നടത്തുന്ന സ്ത്രീകളുടെ കുട്ടികളുടെ പഠനത്തിനായുള്ള പ്രത്യേക പദ്ധതികളും സുനിതയുടെ ‘പ്രജ്വല’ നടത്തുന്നുണ്ട്.

‘പ്രജ്വല’ യുടെ പ്രധാന ലക്ഷ്യം തന്നെ വേശ്യാലയങ്ങളിൽ നിന്നും സ്ത്രീകളെ രക്ഷിക്കുകയും, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും ഒരു പുതിയ ജീവിതവും നല്കുക എന്നതാണ്. സുനിതയോടൊപ്പം ഈ ദൗത്യത്തിനു കരുത്ത് പകരാൻ ബ്രദർ. ജോസ് വെട്ടിക്കാട്ടിലും ഉണ്ട്.

2009 ൽ മൈസൂരിലെ ഇൻഫോസിസ് ക്യാമ്പസിൽ നടന്ന TED-India 2009 ൽ ഡോ. സുനിത നടത്തിയ പ്രഭാഷണം ലോക പ്രശസ്തമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ പോരാട്ടത്തിൽ പങ്കുചേരുന്നതിനോടൊപ്പം തന്നെ, രക്ഷപ്പെട്ട് വരുന്ന കുട്ടികളോടുള്ള അവഗണനാ മനോഭാവം മാറ്റാനാണ് സുനിത ആവശ്യപ്പെടുന്നത്.

സുനിതയുടെ വാക്കുകൾ ശ്രദ്ധേയമാണ്….
“മറ്റു സംഘടനകളെ പോലെ ‘പ്രജ്വല’ ഒരു പ്രൊജക്റ്റ് അല്ല. സ്ത്രീകളൂടെയും കുട്ടികളുടെയും സംരക്ഷണത്തിനു വേണ്ടി നിലവിൽ വന്നതാണ്. നമ്മുടെ ഈ പരിഷ്ക്യത സമൂഹം എന്ന് സ്ത്രീകളെയും കുട്ടികളെയും ചൂഷണ വസ്തു എന്ന ചട്ടക്കൂടിൽ നിന്നും പുറത്ത് കൊണ്ട് വരുന്നുവോ, അന്ന് ഞാൻ ഈ സംഘടനയുടെ പ്രവർത്തനം അവസാനിപ്പിക്കും..”

സന്ദർശിക്കു:

‘പ്രജ്വല’യുടെ വെബ്സൈറ്റ്.

ഡോ. സുനിതയുടെ ബ്ളോഗ്.

ഡോ. സുനിതയുടെ ഫേസ്ബുക്ക് പ്രൊഫൈൽ.

നമ്മുക്കും പങ്കുചേരാം…
ഡോ. സുനിതയോടും, ‘പ്രജ്വല’ എന്ന സംഘടനയോടുമൊപ്പം….
‘സെക്സ് ട്രാഫിക്കിങ്ങ്’ ഈ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കാൻ…
ഇതിനിരയായ സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിക്കാൻ…
അവരെ സമൂഹത്തിന്റെ മുഖ്യധാര പഥത്തിലേക്ക് കൈ പിടിച്ച് ഉയർത്താൻ നമുക്കൊന്നിച്ച് പോരാടാം….

ഡോ. സുനിതയ്ക്കും സുഹ്യത്തുക്കൾക്കും എല്ലാ ഭാവുകങ്ങളും….

– സാംസൺ പുൽപ്പാട്ട്.

TED-India 2009 ൽ ഡോ. സുനിത നടത്തിയ പ്രഭാഷണം:


momentaneous love

Posted: November 19, 2010 in Personal
Tags: , , , ,


ക്ഷണിക പ്രണയം….

തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്കുള്ള എന്റെ യാത്രകളിൽ ഭൂരിഭാഗവും സംഭവബഹുലങ്ങളാണ്. എന്റെ എന്നല്ല, ഒരു
ശരാശരി ഇൻഡ്യാക്കാരന്റെ എല്ലാ ട്രെയിൻ യാത്രകളും സാഹസികവും സംഭവബഹുലവുമാണ്. .(ശരിക്കും അതറിയണമെങ്കിൽ ഒരു ജനറൽ ബോഗിയിൽ കയറിയാൽ മതി.)

ഒരു വെള്ളിയാഴ്ച്ച,

പണികളൊക്കെ ഒരുവിധം തീർത്തെന്നു വരുത്തി, ട്രെയിൻ പിടിക്കാനായി ഇറങ്ങി ഓടി. കാലത്ത് സഹമുറിയന്റെ വാക്കുകൾ അവഗണിച്ച് കുട എടുക്കാത്തതുകൊണ്ടായിരിക്കാം, അത്രയും നേരം ഇല്ലാതിരുന്ന മഴ ഓടി എത്തിയത്. ആത്മാക്കളുടെ സന്തോഷമാണ് മഴ എന്നു എവിടെയോ വായിച്ചതു ഞാൻ ഓർക്കുന്നു.

മുകളിൽ അങ്ങു മേഖങ്ങൾക്കിടയിൽ എന്നെ സ്നേഹിക്കുന്ന ഒരുപാട് ആത്മാക്കൾ ഉണ്ടെന്ന് കുറച്ച് നിമിഷങ്ങൾക്കുള്ളിൽ എനിക്ക് മനസ്സിലായി.

മഴ തകർത്ത് പെയ്യുകയാണ്…. സജുമോന്റെ ( എന്റെ സഹമുറിയാനാണെ..) കയ്യിൽ കുടയുള്ളതുകൊണ്ട് തല്ക്കാലം രക്ഷപെട്ടു.

എന്നാലും നല്ല വൃത്തിയായിട്ട് നനയുന്നുണ്ട്. ഓഫിസിൽ നിന്നും ഏതാണ്ട് ഒരു 15 മിനിട്ട് നടക്കാനുണ്ട് റെയിൽവേ സ്റ്റേഷനിലേക്ക്. മഴയത്ത് കാഴ്ച്ചകളൊക്കെ കണ്ട് അങ്ങനെ പോകുമ്പോഴാണ് മുന്നിൽ നടക്കുന്ന ഒരു കൂട്ടം യാത്രക്കാരുടെ ഇടയിൽ ആ കുട്ടിയെ ഞാൻ ശ്രദ്ധിക്കുന്നത്. പലപ്പോഴും ഓഫീസ് ക്യാമ്പസിൽ ആ കുട്ടിയെ കണ്ടിട്ടുണ്ടെങ്കിലും ഇന്നെന്തോ…. ഒരു പ്രത്യേകത….

നല്ല വെളുത്ത് മെലിഞ്ഞ് ഒരാറടി പൊക്കമുള്ള കൊച്ചു സുന്ദരി….

ആറടി പൊക്കമെന്ന് ചുമ്മാ ഒരു ഭംഗിക്ക് പറഞ്ഞതല്ല… ശരിക്കും ആറടിയുള്ള ഒരു കൊച്ചു വലിയ സുന്ദരിയാണ് ഇപ്പോൾ എന്റെ മുന്നിലൂടെ നടന്നു പോകുന്നത്. വള്ളി പോലെയുള്ള അവളുടെ ആ കൈകൾ എന്നെ കൂടുതൽ അവളിലേക്ക് ആകർഷിച്ചു.

പുറകിൽ ഒരു ബാഗും തൂക്കി ഒരു സ്ക്കൂൾ കുട്ടിയുടെ നിഷ്കളങ്കതയോടെ അവളും മഴ ആസ്വദിക്കുകയാണെന്ന് തോന്നുന്നു. ആ സ്ലീവ്ലെസ്സ് ടോപ്പും വൈറ്റ് ലെഗ്ഗിങ്ങ്സും എനിക്ക് നന്നേ ബോധിച്ചു.

തകർത്തു പെയ്യുന്ന മഴയും ഇങ്ങനെ വായും പൊളിച്ച് നടന്നാൽ നഷ്ടപ്പെടാൻ സാദ്ധ്യതയുള്ള ആ ട്രെയിനും എന്റെ പ്രശ്നങ്ങളല്ല ഇപ്പോൾ….

ഇടക്കെപ്പൊഴോ എന്തോ ശബ്ദം കേട്ട് അവൾ പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ നാഡി മിടിപ്പുകൾക്ക് വേഗത കൂടി…. അവളുടെ കോലൻ മുടികൾ വിരിഞ്ഞ് താമര പോലെ നില്ക്കുന്ന ആ കണ്ണുകളിലേക്ക് വീണുകിടക്കുകയാണ്. പതിയെ കൈ കൊണ്ട് മുടി കോതി മാറ്റി അവൾ നടപ്പ് തുടർന്നു…. എന്നെ ഒന്നു ശ്രദ്ധിച്ചു പോലും ഇല്ല… (അവൾക്ക് എന്നെ അറിയില്ല എന്നുള്ളത് ഒരു പരമാർതഥം) എന്നാലും ഒരുത്തൻ കൊറെ നേരമായി പൊറകെ നടക്കുകയല്ലെ….ഒന്നു നോക്കിയാൽ എന്താ…

ആരോട് പറയാൻ…ആരു കേൾക്കാൻ…

എന്റെ മുന്നിലുള്ള ഒരു പറ്റം ആളുകൾ പതിയെ കുറഞ്ഞ് കുറഞ്ഞ് ഇപ്പോൽ അവൾ മാത്രമായി…ബാക്കി ഉള്ളവരുടെ സ്പീഡ് കൂടിയതു കൊണ്ടാണോ, അതോ ഞങ്ങളുടെ സ്പീഡ് കൊറഞ്ഞതു കൊണ്ടാണോ എന്നറിയില്ല….എന്തായാലും, ഇപ്പോൾ എന്റെ മുന്നിൽ അവൾ മാത്രം, അവൾക്കു പിന്നിൽ ഞാനും സജുമോനും… ബാക്കി യാത്രക്കാർ ഞങ്ങളുടെ മുന്നിലും പിന്നിലും കുറച്ചു ദൂരത്തിലാണ്.

പെട്ടെന്നാണ് ഞാൻ അതു ശ്രദ്ധിക്കുന്നത്. അവളുടെ വസ്ത്രധാരണത്തിൽ ചെറിയ ഒരു പന്തികേട്… ശ്രദ്ധക്കുറവ് കൊണ്ട് ഉണ്ടായ ഒരു പാളിച്ച ആണെങ്കിലും, കൊറച്ച് ഭീകരമാണ് ആ കാഴ്ച്ച. 5 മിനിട്ടിനുള്ളിൾ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തും. ഇട്ടിരിക്കുന്ന വസ്ത്രം മിസ്പ്ലേസ്ഡ് ആയി കിടക്കുന്ന കാര്യം മഴയിൽ ലയിച്ച് നടക്കുന്ന ആ മാട പ്രാവിനു മനസ്സിലാകുന്നില്ല…ഈ കോലത്തിൽ സ്റ്റേഷനിൽ എത്തിയാൽ നമ്മുടെ കുട്ടി അവിടെ ഒരു കാഴ്ച്ച വസ്തു ആകുമെന്ന് ഉറപ്പാണ്..

നമ്മുടെ കുട്ടി (കുട്ടി നമ്മുടെ അല്ലെങ്കിലും, ആ ഒരു ഫീൽ കിട്ടാൻ വേണ്ടിയിട്ട് തല്ക്കാലം അങ്ങനെ വിളിക്കാം…കുട്ടി…, നീ ഇതു വായിക്കുന്നുണ്ടെങ്കിൽ സദയം ക്ഷമിക്കുമല്ലോ…) അപ്പോ നമ്മുടെ കുട്ടിയുടെ തൊട്ടു മുൻപിൽ ഇപ്പോൾ രണ്ട് ചേച്ചിമാർ നടന്ന് പോകുന്നുണ്ട്. എന്റെ സന്തോഷം എന്താണെന്ന് വെച്ചാൽ, ഇവളു അവരെ കടന്ന് പോകുമ്പോൾ ആ ചേച്ചിമാരു അവളെ വിളിച്ച് കാര്യം പറയുമല്ലോ എന്നായിരുന്നു…എനിക്കവിടെ തെറ്റി…

അവരു അവളെ വിളിച്ച് കാര്യം പറഞ്ഞില്ല എന്നു മാത്രമല്ല, ഒരു കമന്റും…

“അവളുടെ വേഷം കണ്ടില്ലെ….എന്തു ഭാവിച്ചാ ഇവളുമാരുടെയൊക്കെ നടത്തം…:”

നമ്മുടെ കുട്ടി അതു കേട്ടില്ലെങ്കിലും പുറകെ വന്ന ഞാൻ അതു കേട്ടു..ഒരു വശത്ത് നമ്മുടെ കുട്ടി നിമിഷങ്ങൾക്കുള്ളിൽ ഒരു പ്രദർശന വസ്തു ആകുമെന്നുള്ള തിരിച്ചറിവും…അതിന്റെ കൂടെ ഈ ചേച്ചിമാരുടെ കമന്റും കൂടെ ആയപ്പോൾ ഇനി നോക്കിയിരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി.. അവളോട് പോയി കാര്യം പറയുക തന്നെ..

പക്ഷെ മനസ്സിൽ ഒരു നൂറായിരം ചോദ്യങ്ങൽ ഉയർന്നു…എങ്ങനെ പറയും… എന്തു പറയും….ഇനി ഇപ്പോ പറഞ്ഞാൽ തന്നെ, ആ കുട്ടി അതെങ്ങനെ എടുക്കും….5 മിനിട്ടിനുള്ളിൽ സംഭവിക്കാൻ പോകുന്ന ആ ദുരന്തത്തെപ്പറ്റി ഓർത്തപ്പോൾ എന്റെ സംശയങ്ങൾ എല്ലാം മാറി…അതിനേക്കാളൊക്കെ ഉപരി, തന്റെ കുട്ടിയോടുള്ള ഒരു പ്രത്യേക താത്പര്യവും രണ്ടും കല്പിച്ച് പറയാൻ എന്നെ പ്രേരിപ്പിച്ചു…. സജുമോൻ തന്ന ധൈര്യം കൂടിയായപ്പോൾ ഇനി എന്തു നോക്കാൻ….

അവളുടെ കൂടെ എത്താൻ ഞങ്ങൽ വേഗത അല്പം കൂട്ടി…അല്പം ഒന്നും കൂട്ടിയാൽ പോരാ എന്നു എനിക്കു മനസ്സിലായി..സമയം വൈകുന്നത് കൊണ്ടായിരിക്കാം, ആശാട്ടി നടത്തതിന്റെ വേഗത നന്നായി കൂട്ടി…ആറടി പൊക്കമുള്ള അവളുടെ കാലുകൾ ജിറാഫിന്റെ പോലത്തെ ആണോ എന്നെനിക്കൊരു സംശയം…ഞാനും സജുമോനും തലക്കുത്തിമറിഞ്ഞിട്ടും അവളുടെ ഒപ്പമെത്താൻ ഒരു രണ്ട് മിനിട്ട് എടുത്തു…മനസ്സ് അപ്പോഴും ശൂന്യമാണ്….എങ്ങനെ ഈ കുട്ടിയെ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കും..

രണ്ടും കല്പിച്ച് നമ്മടെ കൊച്ചിന്റെ ഒപ്പമെത്തി.
“Excuse me ma’am….. ”

എവിടെ… ഒരു രക്ഷയുമില്ല….നമ്മളെ ഒന്നു നോക്കിയതു പോലും ഇല്ല. മഴയുടെ ശബ്ദം കൊറച്ച് കൂടുതലായത് കൊണ്ടാകും… ഞാൻ ഒന്നുകൂടെ ശബ്ദം കൂട്ടി വിളിച്ചു…

“Hello Ma’am…..”

ഇത്തവണ കൊച്ച് ശ്രദ്ധിച്ചു…..രസംകൊല്ലിയായി വന്ന ഈ വാനരൻ ആരാണെന്ന മട്ടിൽ അവൾ തല ഉയർത്തി നോക്കി..
അപരിചിതനായ എന്നെ കണ്ടപ്പോൾ ഒന്നു പരിഭ്രമിച്ചെങ്കിലും, അവൾ ചോദിച്ചു.
“YES….”

ചെറിയ ടെൻഷനോടെയും അതിനേക്കാൾ വലിയ പേടിയോടെയും വരണ്ട ശബ്ദത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു….

“ഡ്രെസ്സ് കൊറച്ച് misplaced ആയാണ് കിടക്കുന്നത്….ഒന്നു ശ്രദ്ധിച്ചോളൂ…..”

ഇത്രയും ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു… ആ കുട്ടിയുടെ മറുപടിക്കൊന്നും കാത്തു നില്ക്കാതെ, റെയിൽവ്വെ സ്റ്റേഷൻ ലക്ഷ്യമാക്കി ഞാനും സജുമോനും നടന്നു നീങ്ങി…..

ഇതു കേട്ട പാടെ കൊച്ച് ALERT ആയി, വേണ്ട നടപടികൾ എല്ലാം സ്വീകരിച്ചു എന്നു മനസ്സിലായി കാണുമല്ലോ…..

ആ കുട്ടി എന്തോ പറയാൻ ശ്രമിച്ചെങ്കിലും, അതു വകവെക്കാതെ ഞാൻ നടന്നു….ആവശ്യമില്ലാത്ത സമയത്ത് ഒരു ജാഡ പണ്ടേ നമ്മളുടെ കൂടപ്പിറപ്പാണല്ലോ…..(എന്താണ് ആ കുട്ടി പറയാൻ വന്നത് എന്നത് ഇപ്പോഴും അവ്യക്തമാണ്..ചീത്തയൊന്നും ആകാൻ സാദ്ധ്യത ഇല്ല…അങ്ങനെ സമാധാനിക്കാം….മാനം രക്ഷിച്ച മനുഷ്യനോടുള്ള ബഹുമാനം കൊണ്ട് ആ കുട്ടിയുടെ മനം നിറഞ്ഞുകാണും…അല്ലേ ?)

മഴയ്ക്കു യാതൊരു തളർച്ചയുമില്ല….സ്റ്റേഷനിൽ സാമാന്യം നല്ല തിരക്കുണ്ട്…..എല്ലാവരും നല്ല ഭേഷായിട്ട് നനഞ്ഞിട്ടുമുണ്ട്..ഞാൻ എത്തിയതിനു തൊട്ടുപിന്നാലെ നമ്മുടെ കുട്ടിയും എത്തിച്ചേർന്നു….രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ആണ് ട്രെയിൻ വരുന്നത്.. സ്റ്റേഷനിലെ ഓവർ ബ്രിഡ്ജിലൂടെ നടക്കുമ്പോൾ അവൾ എന്റെ തൊട്ട് മുന്നിലുണ്ട്…പ്ലാറ്റ്ഫോമിൽ എത്തിയതും ഞാൻ വീണ്ടും അവളെ over take ചെയ്തു. ഇത്തവണയും അവൾ എന്നെ ശ്രദ്ധിച്ചു. എന്നോട് എന്തോ പറയാൻ പിന്നെയും മുതിർന്നെങ്കിലും, ഒരവസരം കൊടുക്കാതെ ഞാൻ നടന്ന് നീങ്ങി.

ഇങ്ങനെയുമുണ്ടൊ ഒരു ജാഡ….എന്റമ്മോ….

അവളുടെ കണ്ണുകൾ എന്നോട് എന്തോ പറയാൻ വെമ്പുകയായിരുന്നു….പിന്നെയും പിന്നെയും ഞാൻ അതു കണ്ടില്ലെന്നു നടിച്ചു..അവളുടെ താമര കണ്ണുകളിലെ തിളക്കം പതുക്കെ കുറയുന്നതായി ഞാൻ തിരിച്ചറിഞ്ഞു.. നിരാശയുടെ നിഴലുകൾ ആ മുഖത്തേക്ക് പതിച്ചിറങ്ങുന്നത് കണ്ടുനില്ക്കാൻ എനിക്കു കഴിഞ്ഞില്ല….

ഞാൻ ആ കുട്ടിയുടെ നേർക്ക് തിരിഞ്ഞതും, കൂകി പാഞ്ഞ് വഞ്ചിനാട് എക്സ്പ്രസ് പ്ലാറ്റ്ഫോമിൽ എത്തിച്ചേർന്നിരുന്നു…ആ തിരക്കിനിടയിൽ എനിക്കവളെ നഷ്ടപ്പെട്ടു.. ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു, വള്ളി കയ്യും, ജിറാഫിന്റെ കാലുകളുമുള്ള ആ താമര കണ്ണുകളുടെ ഉടമയുമായി ഞാൻ പ്രണയത്തിൽ ആയെന്ന്..

വൈകിയെത്തിയ ആ തിരിച്ചറിവ്, ഒന്നിനും ഒരു പരിഹാരമല്ലായിരുന്നു….അവളെ എനിക്കു നഷ്ടപ്പെട്ടിരുന്നു എന്നെന്നേക്കുമായ്…..

രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും വഞ്ചിനാട് പതുക്കെ നീങ്ങിത്തുടങ്ങി.. ആ പെൺക്കുട്ടിക്കു എന്താണ് പറയാനുണ്ടായിരുന്നത് എന്നറിയാനുള്ള കൗതുകത്തേക്കൾ, അവളുടെ മാനം രക്ഷിക്കാൻ പറ്റിയല്ലോ എന്നുള്ള ചാരിതാർഥ്യമായിരുന്നു മനസ്സു നിറയെ…

എന്നാലും…എന്തായിരുന്നാവോ അവൾ പറയാൻ വന്നത്…..

Project AISHU

Posted: November 18, 2010 in Favourites
Tags: , , , ,

A story of an immature boy narrating about his immature relationship.. A short film about a 5 characteristic of a Girl… The director clearly explained the psychology of an girl in a gud manner..

just a funny video…. no offense to anyone…. 🙂

Direction : Arun Kumar
Music : Vishal

watch it


എൻഡോസൾഫാനെതിരെ ശ്രീ എം. പി. വീരേന്ദ്രകുമാർ, കേന്ദ്രമന്ത്രി ശരത് പവാറിനയച്ച കത്തിന്റെ പ്രസക്ത ഭാഗങ്ങളാണ്‌ ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നത്. (മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത്)

എൻഡോസൾഫാൻ വിതയ്ക്കുന്ന ഭീകരതയുടെ ആഴം മനസ്സിലാക്കി, ഇതിനെതിരായി നടക്കുന്ന ജനകീയ സമരങ്ങളിൽ നമുക്ക് പങ്കുചേരാം…

ഈ വിഷവസ്തുവിനെതിരെയുള്ള ചെറുത്തുനില്പിന്റെ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്…. കത്തിലേക്ക്

എന്‍ഡോസള്‍ഫാന്‍: രണ്ടാം ഭോപ്പാല്‍ ദുരന്തം
കേന്ദ്രമന്ത്രി ശരദ്പവാറിനൊരു തുറന്ന കത്ത്

പ്രിയപ്പെട്ട ശരദ്ജി,

വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ തലേന്നാണ് ഞാനീ കത്തെഴുതുന്നത്. പക്ഷേ, ഇവിടെ വടക്കന്‍ കേരളത്തില്‍, കാസര്‍കോട്ടെ പതിനൊന്ന് ഗ്രാമങ്ങളില്‍ അത്തരം ആഘോഷങ്ങളൊന്നുമില്ല. വെളിച്ചമില്ലാതെ, വാടിക്കരിഞ്ഞു നില്‍ക്കുകയാണിവിടെ ജീവിതം.

എന്‍ഡോസള്‍ഫാന്റെ ഇരുട്ടുപരന്ന ആ പ്രദേശത്തേക്ക് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. 1962ല്‍ സ്ഥാപിതമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയ്ക്ക് ഇവിടെ ഇരുപതിലേറെ ഗ്രാമങ്ങളിലായി മൂന്നു സെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന 4,696 ഏക്കര്‍ കശുവണ്ടിത്തോട്ടമുണ്ട്. അവിടെയാണ് പരിസ്ഥിതി വൃത്തങ്ങളില്‍ ‘രണ്ടാം ഭോപ്പാല്‍’ എന്നറിയപ്പെടുന്ന വിഷവര്‍ഷം നടന്നത്. ഇന്നാട്ടിലെ നിരപരാധികളായ നാട്ടുകാരുടെമേല്‍ അശനിപാതം പോലെ ആകാശത്തു നിന്നുള്ള കീടനാശിനി പ്രയോഗത്തിന്റെ ദുരിതഫലങ്ങള്‍ നിപതിക്കുവാന്‍ തുടങ്ങുന്നത് എണ്‍പതുകളുടെ തുടക്കത്തിലാണ്. തേയിലക്കൊതുകിനെ നേരിടാന്‍ 1977’78 കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു. 1981 മുതല്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണവെച്ച് പതിവായി കീടനാശിനി പ്രയോഗം തുടര്‍ന്നു.

നരകതുല്യമായ 24 വര്‍ഷക്കാലം, ജന്മവൈകല്യങ്ങളായും ബുദ്ധിമാന്ദ്യമായും അന്തഃസ്രാവ ഗ്രന്ഥി തടസ്സങ്ങളായും അര്‍ബുദമായും വന്ധ്യതയായും ഈ പൈശാചിക രാസവസ്തു ആ പ്രദേശത്തിലെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുംമേല്‍ വന്‍ദുരിതമായി പെയ്തുകൊണ്ടിരുന്നു. 2000 ഡിസംബര്‍ 26ന് അവസാനതുള്ളി വിഷമഴ ഇവിടെ പതിച്ചുകഴിയുമ്പോള്‍, അഞ്ഞൂറിലേറെ മനുഷ്യരെങ്കിലും മരണപ്പെടുമെന്നും രണ്ടായിരത്തിലേറെപ്പേര്‍ അതിഭീകരങ്ങളായ ജനിതക വൈകല്യങ്ങള്‍ക്കിരയാവുകയും ചെയ്യുമെന്ന് അഭിശപ്തരായ ഈ നാട്ടുകാര്‍ക്ക് ഊഹിക്കാന്‍പോലുമാകുമായിരുന്നില്ല. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ വിതച്ച വിനാശത്തെത്തുടര്‍ന്ന് സമൂഹത്തില്‍ ആ ജനസമൂഹം അകറ്റപ്പെട്ടു, വിവാഹാലോചനകള്‍ പോലും മുടങ്ങുന്ന സ്ഥിതിവിശേഷം ആ പ്രദേശത്ത് സംജാതമായി.

വിഖ്യാതചിത്രകാരന്‍മാരായ ബോഷിന്റെയോ ബ്രൂഗലിന്റെയോ വിക്ഷുബ്ധഭാവനകളില്‍ തെളിഞ്ഞ വിച്ഛിന്നവൈരൂപ്യങ്ങളേക്കാള്‍ വികൃതമായ മനുഷ്യരൂപങ്ങളെ, പ്രിയ ശരദ്ജീ, താങ്കള്‍ക്ക് സങ്കല്പിക്കാനാവുമോ? കണ്ണുകളില്ലാതെ ജനിച്ചുവീണ കടിഞ്ഞൂല്‍ക്കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോഴേക്ക് ഹൃദയം തകര്‍ന്നു മോഹാലസ്യപ്പെട്ടു വീഴുന്ന ഒരമ്മയെ താങ്കള്‍ കണ്ടിട്ടുണ്ടോ? ആ അമ്മയുടെ മുലക്കണ്ണുകള്‍ക്കു പാല്‍ചുരത്താന്‍ കുഞ്ഞിന്റെ മൂക്കിനുതാഴെ വായയുണ്ടായിരുന്നില്ല; പകരം ഒരു പിളര്‍പ്പുമാത്രം. ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞു, ഇപ്പോഴും തീരെ വളര്‍ച്ചയെത്താതെ, പ്രായമായ അമ്മയ്ക്ക് നിതാന്തഭാരമായി ആ ‘കുട്ടി’ ജീവിക്കുന്നു. അകാലവാര്‍ധക്യം വന്ന്, കണ്ണുകാണാനാകാതെ, നടക്കാന്‍പോലുമാകാതെ നരകിക്കുന്ന ഇരുപത്തിമൂന്നുകാരനെ കാണണമെങ്കില്‍ ഇവിടെ വന്നാല്‍ മതി. ഉത്സാഹപൂര്‍വം ഓടിക്കളിച്ചുകൊണ്ടിരുന്ന ഒരു നാലുവയസ്സുകാരി ഈ വിഷസ്പര്‍ശമേറ്റയുടന്‍ പുഴുക്കുത്തേറ്റ ഇളംചെടിപോലെ വാടിക്കരിഞ്ഞുപോകുന്ന കാഴ്ച താങ്കള്‍ക്കു സങ്കല്പിക്കാനാകുമോ? പ്രായമെത്തുംമുമ്പേ പെണ്‍കിടാങ്ങള്‍ പ്രായപൂര്‍ത്തിയാവുന്നു; മാസത്തില്‍ രണ്ടോ മൂന്നോ വട്ടം മാസമുറ വരുന്നു, മറുവശത്ത് ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാന്‍ ഏറെ വൈകുന്നു. പെര്‍ള, എന്‍മകജെ, മുള്ളേരിയ, കാറഡുക്ക, മുളിയാര്‍, പെരിയ, പുല്ലൂര്‍ പെരിയ, അജാനൂര്‍, പനത്തടി, കള്ളാര്‍, പാണത്തൂര്‍, കയ്യൂര്‍, ചീമേനി ഈ കൊച്ചുഗ്രാമങ്ങളേതെങ്കിലും സന്ദര്‍ശിച്ചു നോക്കൂ, സ്വന്തമായി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമാകാത്ത ഇരുപതുപിന്നിട്ട മക്കളെയും പേറി നടക്കുന്ന അമ്മമാരെ നിങ്ങള്‍ക്കവിടെ കാണാം. കൂടാതെ, ഭീമമായ ചികിത്സാച്ചെലവുകാരണം ബാങ്കില്‍ നിന്നു വാങ്ങി പണം തിരിച്ചടയ്ക്കാനാവാത്തതിനെ തുടര്‍ന്ന് വീട് ജപ്തിയിലാവുന്ന സ്ഥിതിയിലാണ് പല കുടുംബങ്ങളും.

ഈ പശ്ചാത്തലത്തില്‍ കാസര്‍കോടുവെച്ച് 2010 ഒക്ടോബര്‍ 25ാം തീയതി, ആകാശത്തുനിന്നു തളിച്ച എന്‍ഡോസള്‍ഫാനല്ല ഇവിടങ്ങളിലുണ്ടായ ചില ദുര്‍ഗ്രാഹ്യമായ രോഗങ്ങള്‍ക്കും തുടര്‍ന്നുണ്ടായ മരണങ്ങള്‍ക്കും ഹേതു എന്ന് ഒരു വിദഗ്ധ സമിതി വിലയിരുത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസ് പറഞ്ഞത് തികച്ചും ദൗര്‍ഭാഗ്യകരമായി. വാസ്തവത്തില്‍ പഠനങ്ങളുടെ നിഗമനം മറിച്ചായിരുന്നതു കൊണ്ട് മന്ത്രി അപ്രകാരം പറയരുതായിരുന്നു.

ഈ ദുരിതക്കാഴ്ചയുടെ ശാസ്ത്രീയവശത്തെക്കുറിച്ച്. കുറഞ്ഞ അളവിലുള്ള എന്‍ഡോസള്‍ഫാന്‍ബാധതന്നെ വൃക്കകളെയും ഭ്രൂണത്തെയും കരളിനെയും ബാധിക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ജലാശയങ്ങളില്‍ അതു വിഷം കലക്കുന്നു, മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും തേനീച്ചകള്‍ക്കും വന്യമൃഗങ്ങള്‍ക്കും മാരകമാണത്. ഇക്കാര്യം സ്ഥാപിക്കാന്‍ വസ്തുതകളും തെളിവുകളും ധാരാളമുണ്ട്. ബാംഗ്ലൂരിലെ റീജ്യണല്‍ റിമോട്ട് സെന്‍സിങ് സര്‍വീസ് സെന്റര്‍ പദ്രെ ഗ്രാമത്തില്‍ നടത്തിയ ഉപഗ്രഹചിത്രണ പഠനമാണ് അതിലൊന്ന്. കുന്നിന്‍ മുകളിലുള്ള തോട്ടമേഖലയില്‍നിന്നുത്ഭവിക്കുന്ന
12 അരുവികളാണിവിടെയുള്ളത്. ചെങ്കുത്തായതുകാരണം വെള്ളം കുത്തിയൊഴുകിയെത്തും. ആകാശത്തുനിന്ന് തളിക്കുന്ന ഏതു വിഷവസ്തുവും വളരെപ്പെട്ടെന്നു തന്നെ ഭൂജലത്തിലെത്തി ലയിച്ചുചേരും. തോട്ടങ്ങളുള്ള കുന്നിലേക്ക് വെട്ടിയിറക്കിയുണ്ടാക്കുന്ന തുരങ്കങ്ങളില്‍ നിന്നാണ് ഇന്നാട്ടുകാര്‍ കുടിവെള്ളമെടുക്കുന്നത്. തോട്ടത്തില്‍ തളിക്കുന്ന കീടനാശിനികള്‍ അതിലെ വെള്ളവും വിഷലിപ്തമാക്കും. ഒഴുകിയെത്തുന്ന വെള്ളത്തിലൂടെയെത്തുന്ന മാലിന്യങ്ങള്‍ മണ്ണില്‍ ശേഖരിക്കപ്പെടുന്നു. ഈ മണ്ണില്‍ കൃഷിചെയ്തുണ്ടാക്കുന്ന വിളകള്‍ വിഷവസ്തുക്കളുടെ ശേഖരമായിത്തീരുന്നു. ഒടുവിലവ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളിലെത്തും ഇതായിരുന്നു അവരുടെ പഠനത്തിന്റെ നിഗമനം.

പ്രകൃതിസമ്പത്തിനു മേല്‍ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യ അവകാശമാണുള്ളതെന്ന കാര്യത്തില്‍ താങ്കള്‍ക്കു വിയോജിപ്പുണ്ടാകില്ലല്ലോ? മനുഷ്യന്റെ ദുരിതങ്ങള്‍ക്കൊപ്പം ഇവിടത്തെ മിണ്ടാപ്രാണികളനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റിയും ഒരു നിമിഷം ചിന്തിക്കുക. കീടനാശിനി തളിക്കുന്ന സമയത്ത് ഇവിടത്തെ തവളകളും കോഴികളുമെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങി. കുളങ്ങളിലും അരുവികളിലും മീനുകള്‍ ചത്തുപൊങ്ങി. മീനുകളില്‍ സംഭരിക്കപ്പെടുന്ന വിഷാംശം മറ്റു ജീവികളിലേക്കും സംക്രമിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ 2009 ജനവരി രണ്ടിന് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ അറിയാതെയാണെങ്കിലും എന്‍ഡോസള്‍ഫാന്‍ കാരണം ജീവജാലങ്ങള്‍ക്കുണ്ടാകുന്ന നാശം സമ്മതിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതു നിര്‍ത്തിയ ശേഷം ഇവിടെ വന്യജീവികളുടെ ഉപദ്രവം കൂടിയെന്നാണ് കത്തില്‍ പറയുന്നത്. ജീവജാലങ്ങളെ കൊന്നൊടുക്കാനുള്ള നല്ലൊരു വഴി അടഞ്ഞുപോയതിലുള്ള വിലാപമാണ് അറിയാതെയാണെങ്കിലും അദ്ദേഹത്തില്‍ നിന്നു പുറത്തുവന്നത്. ഈ കത്തിന് മുഖ്യ വനപാലകന്‍ 2009 നവംബര്‍ 16ന് അയച്ച മറുപടിയും പ്രസക്തമാണ്. രാജപുരം എസ്‌റ്റേറ്റ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ടത്തിനു നല്‍കിയ നടപടി റദ്ദാക്കണമെന്നാണ് അദ്ദേഹം അതില്‍ നിര്‍ദേശിക്കുന്നത്. പാരിസ്ഥിതികാഘാതവും ഇപ്പോഴും നാട്ടുകാരനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് കാരണമായി പറയുന്നത്.

എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട സമിതി ഇത്തരത്തിലുള്ള പതിനഞ്ചാമത്തേതാണ്. ഇത്തരം സമിതികളോട് നാട്ടുകാര്‍ക്കുള്ള മനോഭാവമെന്താണെന്ന് ഞാന്‍ താങ്കളെ അറിയിക്കട്ടെ. ഇങ്ങനെയുള്ള പഠനസമിതികളുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചിരിക്കുകയാണ്. പഠനങ്ങളൊന്നും അവര്‍ക്ക് ഒരു ഗുണവും ചെയ്തിട്ടില്ലെന്നതാണ് ഒരു കാരണം. എന്തൊക്കെ ശാരീരിക വൈകല്യങ്ങളുണ്ടെങ്കിലും തങ്ങള്‍ക്ക് പ്രിയങ്കരായവരെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥപ്രമുഖരുടെ സംശയങ്ങള്‍ തീര്‍ക്കാനുള്ള പ്രദര്‍ശനവസ്തുവാക്കാന്‍ അവര്‍ ഒട്ടുംതന്നെ ആഗ്രഹിക്കുന്നില്ല എന്നതാണ് മറ്റൊരു കാരണം. വേറൊന്നുകൂടിയുണ്ട്. എന്‍ഡോസള്‍ഫാന്റെ പരമാവധി അര്‍ധായുസ്സ് എണ്ണൂറു ദിവസത്തില്‍ കൂടില്ല. അതുകൊണ്ടുതന്നെ ഇനി നടത്തുന്ന പരിശോധനകളില്‍ നിന്ന് അതിന്റെ അവശിഷ്ടങ്ങളെന്തെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല.

നാട്ടുകാരുടെ ആവശ്യങ്ങള്‍ വളരെ ലളിതമാണ്. ഇനിയുമെത്തുന്ന സമിതികള്‍ ദുരന്തബാധിതരെ ഓരോരുത്തരെയായെടുത്ത് വിദഗ്ധവൈദ്യപരിശോധനയ്ക്കു വിധേയരാക്കണം; അവര്‍ക്ക് ഫലപ്രദമായ ചികിത്സ നിര്‍ദേശിക്കണം, അതിനുള്ള ചെലവു മുഴുവന്‍ വഹിക്കണം. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളിലെ വിദഗ്ധരടങ്ങിയതായിരിക്കണം സമിതി. ഇത്തരത്തിലുള്ളതാണ് സമിതിയുടെ പ്രവര്‍ത്തനമെങ്കിലത് സ്വാഗതാര്‍ഹമായിരിക്കും. അല്ലാതെ, ഇപ്പോഴത്തെപ്പോലെ കൃഷിശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരും സന്നദ്ധസംഘടനാപ്രതിനിധികളുമടങ്ങുന്ന അനുഷ്ഠാനപരമായൊരു സമ്മിശ്രത്തോട് സഹകരിക്കാന്‍ അവര്‍ക്ക് ഒട്ടും താത്പര്യമില്ല.

ഇനിയൊരു അന്വേഷണം ആവശ്യമില്ലാത്തത്ര കൃത്യമായ കണ്ടെത്തലുമായൊരു പഠനം പദ്രേ ഗ്രാമത്തിലെ വാണിനഗറില്‍ 2001ല്‍ നടന്നതാണ്. എന്‍ഡോസള്‍ഫാന്റെ ദുരിത ഫലമനുഭവിച്ച നാട്ടുകാരെയും മറ്റൊരു സ്ഥലത്തെ ഗ്രാമീണരെയും ശാസ്ത്രീയ മാനദണ്ഡങ്ങളുപയോഗിച്ച് താരതമ്യം ചെയ്ത് ആ പഠനം നടത്തിയത് അഹമ്മദാബാദിലെ പ്രശസ്തമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് സംഘമാണ്. ഹബീബുള്ള എന്‍. സയ്യദായിരുന്നു സംഘത്തലവന്‍. ഈ പ്രദേശത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണെന്ന നിഗമനത്തിലാണ് സൂക്ഷ്മമായ പഠനത്തിനൊടുവില്‍ അവരെത്തിച്ചേര്‍ന്നത്. അവിടത്തെ മണ്ണിലും വെള്ളത്തിലും മനുഷ്യരക്തത്തിലും അവര്‍ എന്‍ഡോസള്‍ഫാന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, കേന്ദ്ര കീടനാശിനി ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ കമ്മിറ്റി 2002 ഏപ്രിലില്‍ നിയമിച്ച ഒ.പി. ദുബേ കമ്മിറ്റി ഈ കണ്ടെത്തലുകള്‍ അസംബന്ധമെന്നു തള്ളിക്കളഞ്ഞു. അതൊരട്ടിമറിയായിരുന്നെന്നു 2004ല്‍ വ്യക്തമായി. കാസര്‍കോട്ടെ കേന്ദ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവനായിരിക്കെ, നേരത്തേ, ഇതേ ദുബേ തന്നെയാണ് കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നത് എന്നത് കേവലം യാദൃച്ഛികമാവാനിടയില്ലല്ലോ?

ഈ പശ്ചാത്തലത്തില്‍, താങ്കളുടെ ദയാവായ്പിനു മുന്നില്‍ എനിക്കു സമര്‍പ്പിക്കാനുള്ള അപേക്ഷ ഇതാണ്. അറുപതിലേറെ ലോകരാഷ്ട്രങ്ങള്‍ സ്വമേധയാ എടുത്ത നടപടിക്കനുസൃതമായി ഇന്ത്യയിലും എന്‍ഡോസള്‍ഫാന്‍ എന്നെന്നേക്കുമായി നിരോധിക്കാനുള്ള തികച്ചും ശരിയായ തീരുമാനം താങ്കള്‍ എടുക്കണം. പക്ഷേ, ജനീവയില്‍ ഐക്യരാഷ്ട്രസഭ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഇന്ത്യ സ്വീകരിച്ച ലജ്ജാകരമായ നിലപാടു കാണുമ്പോള്‍ ഈ ആഗ്രഹം അല്പം കടന്നുപോയോ എന്നു സംശയിക്കേണ്ടിവരുന്നു. തുടര്‍ച്ചയായുള്ള ജൈവമലിനീകരണത്തിനെതിരെയുള്ള ജനീവ കണ്‍വെന്‍ഷന്‍ (The Stockholm Convention on Persistent Organic Pollutants) ഉടമ്പടിയുടെ ഭാഗമായി എന്‍ഡോസള്‍ഫാന് ആഗോളനിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥപ്രഭുക്കള്‍ പറഞ്ഞത്, എന്‍ഡോസള്‍ഫാന്‍ പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു എന്നതിനു തെളിവൊന്നുമില്ലെന്നാണ്! കീടനാശിനി നിര്‍മാതാക്കളുടെ (അതില്‍ പ്രമുഖര്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനവും എക്‌സല്‍ ക്രോപ് കെയറുമാണ്) താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു അതെന്നു വ്യക്തം

ഈ സമ്മേളനത്തിനു ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണ് ഓസ്‌ട്രേലിയ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. ‘ഓസ്‌ട്രേലിയാസ് 60’ എന്ന ടെലിവിഷന്‍ പരിപാടിയായിരുന്നു അതിനവര്‍ക്കു മുഖ്യപ്രേരണ. ആ പരിപാടിയില്‍, എന്‍മകജെ, മുളിയാര്‍ പ്രദേശങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ഭയാനക ദൃശ്യങ്ങളുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങളെപ്പറ്റി ആദ്യമായി മുന്നറിയിപ്പു നല്‍കിയ ഡോ. വൈ.എസ്. മോഹന്‍കുമാറുമായി പ്രസ്തുത പരിപാടി അവതരിപ്പിച്ചവര്‍ സംസാരിച്ചിരുന്നു.

എന്തിനേറെപ്പറയുന്നു, കീടനാശിനി നിര്‍മാതാക്കളായ ബായര്‍ ക്രോപ്‌സയന്‍സ് 2007ല്‍ത്തന്നെ എന്‍ഡോസള്‍ഫാന്റെ ഉത്പാദനം നിര്‍ത്തിയതാണ്. ഈ വര്‍ഷത്തോടെ ലോകവ്യാപകമായി അവരതിന്റെ വില്പന അവസാനിപ്പിക്കും. ബഹുരാഷ്ട്ര കീടനാശിനി നിര്‍മാതാക്കളുടെ ഈ മാനുഷിക സമീപനം കണ്ടിട്ടും നമ്മുടെ ‘സാറന്മാര്‍’ക്ക് കുലുക്കമൊന്നുമില്ല. ദുരിതബാധിതരുടെ നരകയാതന അവരെ സ്പര്‍ശിക്കുന്നേയില്ല. ജനീവ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിനുമേല്‍ പതിനായിരം കോടി രൂപ വിറ്റുവരവുള്ള കീടനാശിനി വ്യവസായ ലോബിയുടെ സ്വാധീനം ഉറപ്പിക്കാന്‍ പറ്റിയവരുടെ സാന്നിധ്യം അല്പംപോലും അതിശയകരമല്ല! ജനീവ സമ്മേളനത്തില്‍ പങ്കെടുത്ത ഒരു പ്രതിനിധി ഈ ഗൂഢബന്ധത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് എഴുതിയത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍, ഇന്ത്യക്കാരനായതില്‍ നാണിച്ചുപോയ ദിനങ്ങളായിരുന്നു അതെന്നാണ്. അതേസമയം നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍പോലുമറിയാത്ത ബ്രസീല്‍ പ്രതിനിധി ഹോസെ സൊലാ വാസ്‌ക്വസ് ജൂനിയര്‍ മൂന്നു വര്‍ഷംകൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനം നടപ്പാക്കാനുള്ള തന്റെ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യം ഫലപ്രദമായി അവതരിപ്പിച്ച് സമ്മേളനത്തില്‍ ബ്രസീലിയന്‍ ജനതയുടെ ശബ്ദമായി മാറി.

സന്താനനഷ്ടം കാരണമുള്ള മാതൃവ്യഥ എത്രമാത്രം തീവ്രമാണെന്ന് മഹാഭാരതം നമുക്കു പറഞ്ഞുതരുന്നുണ്ട്. യുദ്ധത്തില്‍ മക്കളെയെല്ലാം നഷ്ടമായ ഗാന്ധാരിയുടെ ശാപത്തില്‍ ശ്രീകൃഷ്ണന്റെ കാല്‍നഖം പോലും കരിഞ്ഞുപോയെന്നാണ് മഹാഭാരതം പറയുന്നത്. അവതാരപുരുഷനായ ശ്രീകൃഷ്ണന്റെ കാര്യമിതാണെങ്കില്‍ ഈ മാതൃവിലാപങ്ങളേല്‍ക്കുന്ന നിസ്സാരരായ മനുഷ്യരുടെ വിധി എന്തായിരിക്കുമെന്ന് താങ്കള്‍ ഊഹിച്ചുനോക്കിയാല്‍ മതി. മഹാദുരന്തത്തില്‍പ്പെട്ടുഴലുന്ന ആ ആത്മാക്കളെ മാനിക്കേണ്ട കടമ നമ്മള്‍ക്കുണ്ട്. ആരോഗ്യസഹായവും സാമ്പത്തികസഹായവും നല്‍കി അവരോടുള്ള കടം നാം വീട്ടിയേ തീരൂ.

നിര്‍ദിഷ്ട കീടനാശിനി നിയന്ത്രണ ബില്ലില്‍ ഹാനികരമെന്നു കരുതപ്പെടുന്നവയുടെ പട്ടികയിലുള്ള കീടനാശിനികള്‍ നിരോധിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്നതു പരിഗണിക്കണമെന്ന ആവശ്യം കൂടി ഈയവസരത്തില്‍ ഞാന്‍ താങ്കള്‍ക്കു മുന്നില്‍ വെക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അസന്തുഷ്ടിയുടെ ശിശിരം ഇതോടെ അവസാനിക്കട്ടെ. അവരുടെ ജീവിതത്തിലും പ്രകാശം പരക്കട്ടെ.

– എം.പി.വീരേന്ദ്രകുമാര്‍

വേർപാടിന്റെ നീണ്ട 3 വർഷത്തിനുശേഷം കണ്ടുമുട്ടുന്ന കമിതാക്കളുടെ കഥയാണ്‌ ഈ മനോഹരമായ ‘ടെലിഫിലിമിൽ’ ചിത്രീകരിച്ചിരിക്കുന്നത്. 8 മിനിട്ട് ദൈർഘ്യമുള്ള ഈ ചിത്രം സംവിധാനം ചെയ്തത് രമ്യ അനന്തെ ആണ്‌.
ബ്രിട്ടോ ചെയ്ത സംഗീതം എടുത്തു പറയേണ്ട ഒന്നാണ്‌.
ആസ്വദിക്കു….

നവംബറിലെ ഒരു ചൂടുള്ള രാത്രി…..

ഓഫിസിൽ നിന്നും കൊറച്ച് വൈകിയാണെങ്കിലും ഇറങ്ങി കൂട്ടിൽ കയറി. സഹവാസികളുമായി കത്തിവെപ്പ് നീണ്ട് നീണ്ട് ഓരൊരുത്തരായി പതിയെ പതിയെ പുഴ കടന്ന് പോയിത്തുടങ്ങി. കത്തിവെപ്പ് നിർത്തി കിടക്കാമെന്ന് വെച്ചു.

ആകെ ഒരു ബോറഡി…..ഉറക്കം വരുന്നില്ല…പോരാത്തതിന് നല്ല ചൂടും…എന്തു ചെയ്യുമെന്നാലോചിച്ച് തല പുണ്ണാക്കുമ്പോഴാണ്, പാവം നമ്മുടെ മൊബൈൽ ഫോൺ കണ്ടത്… മൊബൈൾ എങ്കിൽ മൊബൈൽ…ആരെയെങ്കിലും വിളിച്ചേക്കാം…അപ്പോ ദാ സമയം 11.30. ഈ സമയത്ത് വിളിക്കുന്നത് മോശമല്ലെ….എന്നിൽ സാമാന്യ ബോധത്തിന്റെ നാമ്പുകൾ പൊട്ടിമുളച്ചു.

പക്ഷേ എന്നാലും….ഒരാളെയെങ്കിലും വിളിക്കണം…പെട്ടെന്നാണ് അവളുടെ പേര് ഓർമ്മ വന്നത്. ചില (എന്റെ) സുരക്ഷ കാരണങ്ങളാൽ ആ ഭവതിയുടെ പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട്. തത്ക്കാലം നമ്മുക്കവളെ റിയ എന്നു വിളിക്കാം…

രാത്രി ആയതു കൊണ്ട്, ഒരു പൈലറ്റ് നടത്തുന്ന safe landing procedures എല്ലാം ഞാനും നടത്തി. ഈ നട്ടപാതിര, അവൾക്കു സംസാരിക്കാൻ നല്ല സമയമാണോ എന്നറിയണമല്ലൊ…പോരാത്തതിന് റിയ കൊച്ച് ഇനിയെങ്ങാൻ കിടന്നുറങ്ങുകയാണെങ്കിലോ…. നോക്കാം….

തൊടുത്തു വിട്ടു ഒരു ഒരു മെസേജ്…. “Edi you ter ?”

അതിനുള്ള മറുപടിയും കാത്ത് ഒരു 10 മിനിട്ട് ഇരുന്നു.. റിയ കുട്ടി ഉറങ്ങുകയാണ്….. ശോ…. ഇനിയിപ്പോ എന്തോ ചെയ്യും..

ബൾബ് കത്തി….നാട്ടുകാർക്കെല്ലാം ഓരോ ഗുഡ് നൈറ്റ് മെസേജ് അങ്ങു കൊടുത്തേക്കാം…പുതിയ സിം കണക്ഷൻ എടുത്തിട്ട് 3-4 ദിവസങ്ങൾ ആയിട്ടേയുള്ളൂ….എന്റെ നമ്പർ അറിയില്ലാത്തവർക്കു നമ്പറും കിട്ടും ഒരു ഗുഡ് നൈറ്റ് മെസേജുമായി….

വളരെ കൊട്ടിഘോഷിച്ചാണ് പുതിയ മൊബൈൽ സേവന ദാതാവിന്റെ സേവനം എടുത്തത്. കിടിലൻ ഓഫറുകളും മറ്റുമായി ആകെ ഒരു ജാൻഗോ ഇഫക്റ്റ്. നമ്മുടെ പുതിയ നമ്പർ എല്ലാവരിലും എത്തിച്ചില്ലെങ്കിൽ ഭൂഗോളത്തിന്റെ സ്പന്ദനം നിലച്ചു പോകുമെന്ന പോലെ മെസേജുകളുടെ ഒരു കുത്തൊഴുക്കായിരുന്നു പിന്നെ….റിയയെ വിളിച്ചിട്ട് കിട്ടാത്തതിന്റെ ചൊരുക്ക് വേറെയും….

ഒരു 45-50 ഗ്രൂപ്പ് മെസേജ് അയച്ചപ്പോൾ എന്തോ….ഒരു ആശ്വാസം…..

5 മിനിട്ടിനുള്ളിൽ അതാ എന്റെ ഫോൺ ചിലക്കുന്നു…..റിയ തിരിച്ചു വിളിക്കുന്നു…. ഓടി ചെന്നു നോക്കിയപ്പോൾ ലവളല്ല…. പിന്നെ ആരാ..

“Shamna Calling”

ഷംന ….എന്റെ ക്ലോസ്സ്സ്സ്സ്സ്സ് ഫ്രണ്ടാണ്…(മുമ്പേ പറഞ്ഞ അതേ കാരണത്താൽ ഇവിടെയും യഥാർത്ഥ പേരല്ല ഉപയോഗിച്ചിരിക്കുന്നത്. ക്ലോസ് ഫ്രണ്ടാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ക്ലോസാക്കികളയും അവൾ..) ഇവളെ ഒന്നു വിളിക്കണമെന്ന് കരുതിയിരുന്നതാണ്.. ഇതേതായാലും നന്നായി. എന്നാലും ഈ നട്ടപാതിര സമയത്ത്, ഇവൾക്ക് ഉറക്കമൊന്നുമില്ലെ ??

ഞാൻ ഫോണെടുത്തു….മറുതലക്കൽ നിന്ന് വളരെ സൗമ്യമായി അവൾ സംസാരിച്ചു തൊടങ്ങി…

“ എടോ മനുഷ്യാ….”

ആദ്യത്തെ വിളിയിൽ നിന്നുതന്നെ ഒരു പന്തികേട് ഞാൻ മണത്തു….. അവൾ തുടർന്നു..

“ഈ ഒരു മെസേജ് തന്നെ ഇങ്ങനെ അഞ്ചും ആറും തവണ, അതും ഈ നട്ട പാതിരായ്ക്ക്…. നിനക്കെന്താ തലക്കുവെല്ല വട്ടുണ്ടോ….മനുഷ്യൻ ഒന്നു ഉറങ്ങി വരുമ്പൊഴേക്കും ദാ പിന്നെയും വരും ആ മെസേജ് തന്നെ. ഞാൻ ഒന്നു ഉറങ്ങിക്കോട്ടെ ചെക്കാ…നിന്റെ പുതിയ മൊബൈൽ കണക്ഷന്റെ ഗുണം കൊണ്ടായിരിക്കും…switch off ചെയ്യടാ നിന്റെ ഫോൺ… റോമിങ്ങിലായിട്ടും ഞാൻ നിന്നെ വിളിച്ചത് ഇതൊന്നു പറയാനാണ്… പോയി കെടന്ന് ഉറങ്ങ് ചെക്കാ….”

തെറി വിളിച്ചില്ല എന്നേ ഉള്ളൂ….ബാക്കി എല്ലാം ആയി. വളരെ മാന്യമായ ഭാഷയിൽ “ഫോൺ switch off ചെയ്തിട്ട് പൊയി കെടന്നൊറങ്ങെടാ ചീളു ചെക്കാ”… എന്നു സാരം…. 😦

എല്ലാം കേട്ട് OK പറഞ്ഞ് ഞാൻ ഫോൺ വെച്ചു…

ഹോ ! …. ഇപ്പോ എന്താ ഒരാശ്വാസം…ഇപ്പോ കിടന്നൊറങ്ങാം എന്നായി…ഫാൻ ഫുൾ സ്പീഡിൽ ഇട്ട് ഞാനും പുഴ കടന്ന് പോയി. ..

(പശ്ചാത്തലത്തിൽ നോക്കിയ റിങ്ങ്ടോൺ) ടടാ ടിംടിം ടടാ ടിംടിം…….

ഞാൻ ഞെട്ടി എഴുന്നേറ്റു…ക്ലോക്കിൽ സമയം 4.50 AM.

ഈ വെളുപ്പാൻകാലത്ത് ഏതു നല്ല മോനാണ്…വായിൽ സരസ്വതി വിളയിക്കാനായി ഒരുങ്ങി ഫോണിലേക്ക് നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി…

“Riya Calling..”

SEC

ഇവളെന്താ ഈ പരപരാവെളുപ്പിന്…ഞാൻ ചെറുതായൊന്ന് പേടിച്ച് ഫോണെടുത്തു….

പേടിച്ചു വിറച്ച ശബ്ദത്തോടെ അവൾ “എന്താടാ… എന്തു പറ്റി…?”

ഈശ്വരാ….വെളുപ്പിനെ എന്നെ വിളിച്ചിട്ട് എന്തു പറ്റി എന്ന്. എനിക്കൊന്നും മനസ്സിലായില്ല….ഇവളു കളിയാക്കുകയൊന്നുമല്ല, നല്ല സീരിയസ് ആയിതന്നെയാണ് ചോദിക്കുന്നത്….ആകെ കൺഫ്യുഷൻ….

“എനിക്കെന്തുപറ്റാൻ… നിനക്കു വട്ടായാ…” – ഞാൻ തിരിച്ച് ചോദിച്ചു.

റിയ:- “അപ്പോ നീയല്ലേ…Edi you ter ? എന്നു മെസേജ് അയച്ചത്… ഞാൻ പേടിച്ചു പോയി….എന്തു പറ്റീടാ…”

ഞാൻ ആകെ ധർമ്മ സങ്കടത്തിലായി.

“എടീ ഞാൻ അതു ഇന്നലെ രാത്രി നീ ഉറങ്ങിയോ എന്നറിയാൻ ചുമ്മാ അയച്ചതാ…..” ഞാൻ ഇതു പറഞ്ഞ് മുഴുമിപ്പിച്ചില്ല….

പിന്നെ അവളുടെ വായിൽ നിന്ന് വന്നത് പച്ച മലയാള ഭാഷാ നിഘണ്ടുവിലെ തെറിച്ച വാക്കുകളായിരുന്നു…ഇന്നത്തെ ദിവസം ധന്യമായി..

“നീ അയച്ച മെസേജ് ഇപ്പോഴാണ് വന്നത്. ഉറക്കത്തിൽ നിന്നു ഞെട്ടി എഴുന്നേറ്റ് നോക്കിയപ്പോൾ Edi you ter ?. ഞാൻ കരുതി എന്തോ പ്രശ്നമാണെന്ന്…” – അവളുടെ തെറിച്ച വാക്യത്തിൽ പ്രയോഗിക്കലിനെ ന്യായികരിക്കുകയാണവൾ…

തിരിച്ച് പറയാൻ ന്യായങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ മിണ്ടിയില്ല… ബാക്കി നേരം വെളുത്തിട്ട് പറയാമെന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു…

ഷംനക്കുട്ടി….you are so sweet. നീ തെറി പറഞ്ഞില്ലല്ലോ…..

റിയ മോളുടെ അടുത്ത ഊഴത്തിനായുള്ള എന്റെ കാത്തിരിപ്പ് തുടരുന്നു……

കർണ്ണ മനോഹരമായ ആ മധുരമൊഴി കേൾക്കാനുള്ള അടങ്ങാത്ത ദാഹവുമായി…

വാൽക്കഷണം:-
വെളുപ്പാൻകാലത്തേ ഉറക്കം പോയതിന്, റിയക്കുട്ടി എന്നെ ചീത്ത പറഞ്ഞു. എന്റെ പോയ ഉറക്കത്തിനും കേട്ട പുണ്യ വാക്കുകൾക്കും ഞാൻ ആരെ ചീത്ത വിളിക്കും ?? എന്റെ പുതിയ മൊബൈൽ സേവന ദാതാവിനെയോ… ? അതോ എന്റെ കയ്യിലിരിപ്പിനെയോ…?
എന്തായാലും റിയയുടെ കയ്യിൽ നിന്നും ബാക്കി കൂടെ കിട്ടിയിട്ട് വേണം കസ്റ്റമർ കെയറിലേക്ക് ഒന്നു വിളിക്കാൻ…ഇവിടെ കിട്ടിയതിന്റെ ഒരു പങ്ക് അവിടെ ഉള്ള ആർക്കെങ്കിലും കൊടുക്കാം….ദൈവമേ…ഒരു പെൺകൊച്ചാവണെ ഫോൺ എടുക്കണത്….

– സാംസൺ പുൽപ്പാട്ട്


19-മത് കോമൺവെൽത്ത് ഗെയിംസ് ഡെൽഹിയിൽ തുടങ്ങുന്നതിനു മുൻപേ വിവാദങ്ങളുടെ ഒരു പെരുമഴ തന്നെയാണ്‌ ഇവിടെ അരങ്ങേറിയത്.. സംഘാടക സമിതിയുടെ പിടിപ്പുകേടിനേപ്പറ്റിയും, ഭരണ സിരാകേന്ദ്രങ്ങളിലെ അഴിമതിയും, ഗെയിംസ് വില്ലേജിലെ നിർമ്മണ പാളിച്ചകളും… അങ്ങനെ ഒരുപാട്…. മാധ്യമങ്ങൾ അതു ശരിക്കും അഘോഷിക്കുക തന്നെ ചെയ്തു…..

എന്നാൽ എല്ലാ വിവാദങ്ങൾക്കും വിരാമമിട്ട്, ലോക ജനതക്കു മുന്നിൽ ഒരൊറ്റ ശക്തിയായി മാറാൻ ഇന്ത്യക്കു കഴിഞ്ഞു എന്നുള്ളത് അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്‌. ഒക്ടോബർ 3-​‍ാം തിയതി ലോകത്തേ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ, ഏകത്വത്തിന്റെ പുതിയ ഒരു മുഖം ലോക രാഷ്ട്രങ്ങൾ കണ്ടറിഞ്ഞു.

ഒളിംപിക്സ് ഗെയിംസിന്റെ ഉത്ഘാടന ചടങ്ങുകളോട് കിട പിടിക്കുന്ന ഒരു ലെവലിലേക്കു ഈ ചടങ്ങിനെ ഉയർത്താൻ, ഇതിന്റെ സംഘാടക സമിതിക്കായി എന്നു നിസംശയം പറയാം.. പരമ്പരാഗത ആചാരങ്ങളുടെയും, നമ്മുടെ സംസ്ക്കാരത്തിന്റെയും നേർക്കാഴ്ച്ചകൾ, സംഗീതത്തിന്റെ അകമ്പടിയോടെ അതി മനോഹരമായി അവതരിക്കപ്പെട്ടു…..

ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കാവുന്ന നിമിഷങ്ങൾ…
കടന്നു പോകാം ആ നിമിഷങ്ങളിലൂടെ….

പുറത്തു മഴ തകര്‍ത്തു പെയ്യുകയാണ്…ആരുടെയൊക്കെയോ സന്തോഷവും സങ്കടവും, പ്രകൃതി ആഖോഷിക്കുകയാനെന്നു തോന്നുന്നു….

പതിവ് പോലെ ഞാന്‍ എന്തോ കുത്തി കുറിക്കുകയാണ്….രാത്രി ഏറെ വൈകി.

പെട്ടെന്ന് എന്റെ ഫോണ്‍ ചെലക്കുന്നു….അവളാണ്…. മെസേജ്…..

ഞാന്‍ എടുത്തു തൊറന്നു നോക്കി……

“i miss you …. “

ആദ്യം ഞാന്‍ ഒന്നു ഞെട്ടി പോയി… അവള്‍ എന്നോട് ‘ഐ മിസ്സ്‌ യു’ എന്നു പറയുക എന്നു വെച്ചാല്‍…..വര്‍ഷങ്ങളായി കേള്‍ക്കാന്‍ കൊതിച്ചത്.  സ്വര്‍ഗ്ഗം കിട്ടിയത് പോലെ ആയി……. ചോക്കലറ്റ് കിട്ടിയ ഒരു കൊച്ചു കുട്ടിയുടെ ആഹ്ലാദമായിരുന്നു ആ സമയം എനിക്ക്….ഒരു വണ്ടര്‍ വേള്‍ഡില്‍ എന്ന പോലെ…

“ഇതിന്റെ മലയാള പരിഭാഷ എന്താണ് . . . “

സ്ക്രോല്‍ ചെയ്തപ്പോഴാണ് രണ്ടാമത്തെ ലൈന്‍ കണ്ടത്…

വണ്ടര്‍ വേള്‍ഡില്‍ നിന്നും നേരെ പാതാളത്തിലേക്ക്‌ ഒരു പ്രകാശ വേഗ യാത്ര…..

ഒരു വിധത്തില്‍ ഭൂമിയില്‍ തിരിച്ചു എത്തിയപ്പോള്‍ ഞാന്‍ ആലോചിച്ചു….ശരിക്കും എന്താണ് ‘ഐ മിസ്സ്‌ യു’ എന്നതിന്റെ മലയാളം….. ചിന്തിച്ചു തൊടങ്ങിയിട്ട് ഒരെത്തും പിടിയും കിട്ടണില്ല…..ഇതിത്രക്കും സങ്കീര്‍ണമായ ഒരു പ്രതിഭാസം ആണോ ? അതോ മലയാളത്തിലുള്ള എന്റെ പാണ്ടിത്യത്തിന്റെ കുറവാണോ….. ഒന്നും മനസിലാകുനില്ലലോ കര്‍ത്താവേ…..

ജനിച്ചതില്‍ പിന്നെ ഒരു നൂറായിരം തവണ ഈ വാക്ക് കേട്ടിട്ടുണ്ട്..പലതവണ ഞാന്‍ തന്നെ എവിടെയൊക്കെയോ എടുത്തു കാച്ചിയിട്ടുണ്ട്….അതൊന്നും അര്‍ത്ഥം മനസിലാക്കാതെ ഒന്നും അല്ല….പക്ഷെ എന്തോ…. പെട്ടെന്ന് അതിനെ മലയാളികരിക്കാന്‍…. എന്തോ…..ഒന്നും വര്‍ക്ക്‌ ഔട്ട്‌ ആകുന്നില്ല….വെള്ള ഫ്ലിര്ടിംഗ് മൈന്‍ഡ് ആയിരുന്നേല്‍ പണ്ടേ ഇപ്പോ ‘വായില്‍ തോന്നിയത് കോതക്ക് പാട്ട്’ എന്നു പറഞ്ഞോണം വെച്ച് കാച്ചിയേനെ…..ഇതിപ്പോ അതും പറ്റുനില്ലലോ….

ആദ്യായിട്ട് അവള് ഇത്ര പോസിറ്റീവ് ആയ ഒരു രെസ്പോന്‍സ് തരുമ്പോ ഞാന്‍ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ….. പേരറിയാവുന്ന എല്ലാ നിഖണ്ടുകളും, എന്തിനേറെ ഒരു നിവര്‍ത്തിയും ഇല്ലാഞ്ഞു ‘ശബ്ദ താരാവലി’ വരെ എടുത്തു മറിച്ചു നോക്കി……  ഗൂഗിളിനോട് ചോദിക്കാന്‍ നിവര്‍ത്തി ഇല്ലാത്തതു കൊണ്ട്, വെറുതെ മെനക്കെട്ടില്ല…..

ആത്മാഭിമാനത്തിന് ഏറ്റ മുറിവുമായി ഒരു സൈഡ് ആയി ഇരിക്കുമ്പോള്‍ ആണു, ഈ സമസ്യ എന്റെ സ്വന്തം എന്നു പറയാവുന്ന ആ കൊച്ചു ഹൃദയം ഏറ്റെടുത്തത്… തലൈവരുടെ ‘ചുട്ടി റോബോ’ യെക്കാള്‍ പ്രോസസ്സിംഗ് സ്പീഡ് ഉള്ള നമ്മുടെ ആ സ്വന്തം ഡിവൈസ്, നിമിഷങ്ങള്‍ക്കകം ഡാറ്റ പ്രോസസ്സ് ചെയ്ത് ഉത്തരം കണ്ടു പിടിച്ചു തന്നു…

ഉള്ളില്‍ കരുതിവെച്ച ഊര്‍ജ്ജം മൊത്തമെടുത്ത്, വര്‍ദ്ധിച്ച അഹങ്കാരത്തോടെ, ആ പരിഭാഷ അവളെ കേള്‍പ്പിച്ചു…..

“ഹൃദയത്തിന്റെ ഓരോ തുടിപ്പിലും ഒരു നനുത്ത വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു….

നീ എന്നില്‍ നിന്നും അകലെയാണെന്നു……

നിന്നെ നഷ്ടപെട്ടുകൊണ്ടിരിക്കുകയാനെന്നു….”

പറഞ്ഞു കഴിഞ്ഞപ്പോള്‍ ലോകം മുഴുവന്‍ കീഴടക്കിയ ഒരു ആവേശമായിരുന്നു എന്റെ ഉളളില്‍…അനിവാര്യമായ വിധിയെ തടുക്കാന്‍ ആര്‍ക്കും ആവില്ലലോ….ഇതു പറഞ്ഞശേഷം അവള്‍ എന്നോട് മിണ്ടിയിട്ടില്ല…..തൃപ്തിയായി…..

എന്താണ് സംഭവിക്കുന്നതെന്നറിയാതെ…..ഒരു വിഡ്ഢിയെ പോലെ ഞാനും എന്റെ ഹൈ പ്രോസസ്സിംഗ് കപ്പാസിറ്റി ഉള്ള ഹാര്‍ട്ടും….

………………………………………………………………………………..

പിന്‍മൊഴി:

ഒരുപാട് ഫ്രീ മെസ്സേജ് ഉള്ള ആ പാവം പെണ്‍കുട്ടി, ഉറങ്ങുന്നതിനു മുന്നേ ഇന്‍ബോക്സില്‍ കിടന്ന ഏതോ ഒരു സാധാ മെസേജ് എനിക്ക് ഫോര്‍വേഡ് ചെയ്തതിനു ഇത്രയും ഭീകരമായ ഒരു തിരിച്ചടി പ്രതീക്ഷിച്ചു കാണില്ല…   “reply me if you are a genuis ..” – ആ ഇനത്തിലുള്ള ഒരു മെസേജ് ആയിരുന്നു അതു….

ഇതൊക്കെ എനിക്ക് കത്തുന്നത് വളരെ സമയത്തിന് ശേഷം ആണു…..പിന്നെയും സ്ക്രോല്‍ ചെയ്യുന്നതിന് മുന്‍പേ ഹൈപ്പര്‍ ആക്ടിവ് ആയി പോയില്ലേ….. ആ പൈങ്കിളി റിപ്ലേ കണ്ടു ആ കുട്ടി തല കറങ്ങി വീഴാതിരുന്നാല്‍ മതിയായിരുന്നു…..

എന്നാലും ഇതെല്ലാം ആ തല്ലിപൊളി മെസ്സജിനു വേണ്ടി അല്ലാതെ, ശരിക്കും സംഭവിച്ചിരുന്നെങ്കില്‍ എന്നു വെറുതെ ഞാന്‍ ആശിച്ചു പോയി….

“ഹോപ്പ് ഈസ്‌ എ ഗുഡ് തിംഗ്” എന്നു പണ്ടൊരു മാലാഖ കുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്….

നോക്കാം….. കാത്തിരിക്കാം…. അവളുടെ ആ ‘ഐ മിസ്സ്‌ യു’ കേള്‍ക്കാനായി….

മഴ അപ്പോഴും നിര്‍ത്താതെ പെയ്യുകയാണ്….

ഒരു വര്‍ഷം മുന്‍പുള്ള ഒരു വേനല്‍ക്കാലം…….

മരിക്കുന്നതിന് മുമ്പ് ഒരു കടുവയെ എങ്കിലും ഒന്നു നേരിട്ട്, അതും കാട്ടില്‍ വെച്ച് കാണണം എന്നത് ഇടക്കാലത്ത് മനസ്സില്‍ കയറി കൂടിയ ഒരു ദുരാഗ്രഹമാണ്. അതു ഒന്നു സാധിച്ചെടുക്കാന്‍ ഒരുമാതിരിപ്പെട്ട എല്ലാ കാടുകളിലും, ട്രെക്കിംഗ് എന്ന ഓമന പേരിട്ടു പോയിരുന്ന ഒരു സുവര്‍ണ്ണ കാലം. ഏതാണ്ട് എല്ലാ വീക്കെണ്ടും ഈ ഒരു പേരും പറഞ്ഞ് കണ്ട കാട്ടിലും മേട്ടിലും അലച്ചില്‍ ആയിരുന്നു.

അങ്ങനെ ആണു ഒരാഴ്ച ഓഫീസില്‍ നിന്നും ലീവ് എടുത്തു എല്ലാ ടെക്കി മക്കളും കൂടെ സൗത്ത് ഇന്ത്യ ടൂര്‍ എന്നും പറഞ്ഞ് ഇറങ്ങിയത്‌. അതും ഹോളി വീക്കില്‍ . കാര്‍നോന്മാര് പറയണതു, ആ ആഴ്ച്ച മൊത്തം നമ്മള്‍, പ്രാര്‍ഥനയും കാര്യങ്ങളുമോക്കെയായി ഒതുങ്ങി കഴിയണം എന്നാണു. കടുവ ഭ്രാന്ത് പിടിച്ചു നടക്കുന്ന സത്പുത്രന്മാര്‍ക്കു ഇതു വല്ലതും തലയില്‍ കയറുമോ…..

കാസരകോട് വീടുള്ള ഒരു ‘മാന്യന്റെ’ ചേട്ടന്റെ കല്യാണം ആയിരുന്നു ഈ പ്ലാനിന്റെ ഒരു തുടക്കം. എന്തായാലും തെരോന്തോരം തൊട്ടു കാസരകോട് വരെ കുറ്റിയും പറിച്ച് എല്ലാരും കൂടെ പോകുവാണ്. എന്നാല്‍ പിന്നെ അതൊരു ട്രിപ്പ്‌ ആക്കി മാറ്റാം എന്നായി ഒരു തല മൂത്ത കടുവാ ഭ്രാന്തന്റെ ആലോചന. ‘ഗ്രേറ്റ്‌ മൈണ്ട്സ് തിങ്ക്‌ എലൈക്ക്’ എന്നാണല്ലോ പ്രമാണം. കേട്ടവര്‍ കേട്ടവരുടെ മുഖം അങ്ങു തെളിഞ്ഞു. ഒരാഴ്ച്ച…….ഹാ !

അങ്ങനെ രണ്ടു ദിവസത്തെ ഒരു കല്യാണ പരിപാടി, ഒരാഴ്ച്ചത്തെ ഗംഭീര സൗത്ത് ഇന്ത്യ ട്രിപ്പ്‌ ആയി അവിടെ ജന്മം എടുത്തു. ലീവ് എടുക്കാനായി എച്ച് ആര്‍ പോളിസിയില്‍ ഉള്ള സകലമാന ലൂപ്പ് ഹോള്‍സും കണ്ടു പിടിക്കലായിരുന്നു അടുത്ത പടി.

ഞാന്‍ ഓര്‍ക്കുന്നു, പത്താം ക്ലാസ്സിലെ പരീക്ഷക്ക്‌ പോലും ആരും ഇങ്ങനെ മേനക്കെട്ടിട്ടുണ്ടാവില്ല……എന്താ ഒരു ഉത്സാഹം എല്ലാവര്‍ക്കും. ടീം സ്പിരിറ്റിന്റെ കാര്യമാണേല്‍ പറയുകയേ വേണ്ട….ഒരാളു പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നു. അതാ അവിടെ ഗൂഗിള്‍ മാപ്പ്സ് ഒക്കെ തൊറന്നു ദൂരവും സമയവും ഷോരറ്റെസ്റ്റ് റൂട്ട് മാപ്പ് ഒക്കെ തകൃതിയായി ഡൌണ്‍ലോഡ് ചെയ്യുന്നു. ആകെ ഒരു ഉത്സവ കമ്മിറ്റി ഓഫീസ് പ്രതീതി ആണു നമ്മടെ സ്വന്തം ഓഫീസ്.

ഇനി ഈ ട്രിപ്പിനു വേണ്ടിയായിട്ട് ഒരു SLR ക്യാമറയും രംഗതെത്തി. അങ്ങനെ അണിയറ ഒരുക്കങ്ങള്‍ ഈതാണ്ട് പൂര്‍ത്തിയായി. രണ്ടു കാറും ഒപ്പിച്ചു. കൂട്ടിയും കുറച്ചും മൊത്തത്തില്‍ ഒരു പത്തു പേരായി അവസാന റൌണ്ട് ആയപ്പോള്‍ . അങ്ങനെ ഒരു ശനിയാഴ്ച വൈകുന്നേരം യാത്ര തുടങ്ങി. അയ്യോ ! പത്തല്ല, മൊത്തത്തില്‍ പതിനൊന്നു പെരുണ്ടുട്ടോ…. നമ്മുടെ ശനി അണ്ണന്‍ ഇവിടെയും എവിടെയും ഉണ്ടല്ലോ……

ആദ്യ പിറ്റ് സ്റ്റോപ്പ്‌, കൊച്ചി ആയിരുന്നു. ട്രിപ്പിന്റെ തിരക്കിനിടയില്‍ വെഡിംഗ് ഗിഫ്റ്റ് വാങ്ങാന്‍ മറന്നു പോയി. അതില്ലാതെ എങ്ങനാ അങ്ങോട്ട്‌ കയറി ചെല്ലുന്നത്. കൊച്ചി എത്തുമ്പോള്‍ അവിടെ നിന്നു ഗിഫ്റ്റ് വാങ്ങാന്‍ ആയിരുന്നു പ്ലാന്‍. അവിടെ ഒരെണ്ണം ആരുടെയോ ഭാഗ്യം കൊണ്ട് അറേഞ്ച് ചെയ്ത് കിട്ടി. കൊച്ചി ലക്ഷ്യമാക്കി രണ്ടു കാറുകളും പറക്കുന്നു. അപ്പോഴാണ്‌ ഡീസല്‍ അടിക്കനമെന്നുള്ള ബോധോദയം ഉണ്ടാകുന്നത്. ട്രിപ്പ്‌’നുള്ള പിരിപ്പിച്ച കാശ് ഒരു ‘മഹാന്റെ’ അക്കൗണ്ട്‌’ല്‍ ഡെപ്പോസിറ്റ് ചെയ്തിരിക്കുവാണ്. ഡെബിറ്റ് കാര്‍ഡ്‌ എടുക്കുന്ന ഒരു പമ്പ്‌ കണ്ടു പിടിച്ചുള്ള ഒരു യാത്ര ആയിരുന്നു പിന്നെ. 4 – 5 പമ്പ്‌’കളില്‍ കയറി ഇറങ്ങി ബോറടിച്ച് അവസാനം അങ്ങു ആറ്റിങ്ങല്‍ എത്താരായപ്പോ ഒരു പമ്പ്‌ കിട്ടി.

അപ്പോ ദാ പമ്പില്‍ ഒരു പാമ്പ്‌……

ഒരു ടെമ്പോ വാനുമായി വന്ന ഒരു സ്മാള്‍ പാമ്പ്‌ ചേട്ടന്‍ നമ്മടെ വണ്ടിടെ പൊറകെ നിന്നു മുട്ടന്‍ ഹോണ്‍ അടി. പിന്നെ, മലയാള ഭാഷയില്‍ നിന്നും പണ്ടെപ്പോഴോ സുനാമി വന്നു തെറിച്ചു പോയ കൊറേ നല്ല പദ ശകലങ്ങളും. ആഹാ ! എന്താ ഒരു സുഖം. ട്രിപ്പ്‌ തൊടങ്ങാന്‍ പറ്റിയ ഒരു മൂഡ്‌. നമ്മടെ രണ്ടു വണ്ടി എടുത്തു മാറ്റെടാ എന്നായിരുന്നു ആ ഹോണിന്റെ അര്‍ത്ഥം. വണ്ടിയുടെ പൊറത്ത്, ഡീസല്‍ അടിക്കാന്‍ നിന്ന രണ്ടു പേരെയെ ആ പാവം പാമ്പ് ചേട്ടന്‍ കണ്ടുള്ളൂ. അതു അദ്ദേഹത്തിന്റെ തെറ്റാണോ. ….

എവിടെയോ കേട്ടു പരിചയമുള്ള പച്ച മലയാള ഭാഷ കേട്ടപ്പോള്‍, രണ്ടു വണ്ടിയില്‍ നിന്നും നമ്മുടെ മാന്യ മഹാജനങ്ങളെല്ലാം പൊരതെക്കിറങ്ങി. ഒന്നാമതേ പമ്പ്‌ അന്വേഷിച്ച് നന്നായി ചൊറിഞ്ഞു ഇരിക്കുമ്പോഴാണ് ഇവിടെ ഈ പാമ്പിന്‍ പ്രകടനം. ഇത്രേം പേരെ കണ്ടപ്പോ, തമ്പുരാനാണേ ആ കൊച്ചു പാമ്പ് മാളത്തിലേക്ക് ഓടി ഒളിച്ചു….. അങ്ങനെ ഞങ്ങള്‍ ട്രിപ്പ്‌ ഔദ്യോദികമായി ആരംഭിച്ചു. സമയം വൈകുന്നേരം 5 മണി.

തലസ്ഥാന നഗരിയില്‍ നിന്നു കേരളത്തിന്റെ സിരാകേന്ദ്രത്തിലേക്ക് എത്താന്‍ ഏതാണ്ട് 7 മണിക്കൂര്‍ എടുത്തു. കാസരകോട് നിന്നും നമ്മടെ സ്വന്തം ‘മാന്യന്റെ’ [അവന്റെ ചേട്ടന്റെ കല്യാണം ആണല്ലോ….] വിളി വന്നു. വേഗം ഇങ്ങു പോരെ….ഇവിടെ എല്ലാം റെഡി ആണു. നിങ്ങള്ക്ക് വേണ്ടി ഒരു ഗസ്റ്റ് ഹൌസ് തന്നെ അറേഞ്ച് ചെയ്തിട്ടുണ്ട്, എന്നൊക്കെയായിരുന്നു ഫോണ്‍ വഴിയുള്ള വാഗ്ദാനങ്ങള്‍ .

ആ വാഗ്ദാനങ്ങളൊക്കെ കേട്ടപ്പോ അവിടെ പറന്നെത്താനായിരുന്നു ആഗ്രഹം. അവിടെ നമ്മളെ കാത്തിരിക്കുന്നത് ഒരു റോളര്‍ കൊസ്ടര്‍ റൈഡ് ആണെന്ന് കാറിലിരിക്കുന്ന നമ്മള്‍ മണ്ടന്മാര്‍ക്കു അറിയില്ലാലോ…

കൊച്ചിയില്‍ നിന്നും കാസരഗോടെക്കു യാത്ര തുടരുന്നു…..ഒരു ലൈഫ് ടൈം എക്സ്പീരിയന്‍സ് …കണ്ണ് തുറക്കുമ്പോള്‍ കസരഗോട് ആണു കണ്മുന്നില്‍ വരുക….. പിന്നീട് അവിടെ നിന്നുള്ള ഒരാഴ്ച്ച…..മനസ് പറക്കുകയാണ്….ആ രണ്ടു കാറുകളും….

– തുടരും…..

ഇന്നു ഗാന്ധി ജയന്തി…….. ‘ടെക്നോപാര്‍ക്ക് ടുഡേ’ യിലെ ഒരു ന്യൂസ്‌ ആണു ഈ പോസ്റ്റിന്റെ പ്രേരണ.


കഴിഞ്ഞ ആഴ്ച്ച, കോമണ്‍ വെല്‍ത്ത് ഗെയിംസിനെ അനിശ്ചിതത്തില്‍ ആക്കികൊണ്ടാണ് പ്രധാന സ്റ്റേജ്’ലേക്കുള്ള നടപ്പാത അപ്പാടെ ഇടിഞ്ഞു വീണത്‌. 27 -ഓളം  തൊഴിലാളികള്‍ക്കാണ് അന്നു പരിക്കേറ്റത്. മാധ്യമങ്ങള്‍ ഇതു ഭാരതത്തിന്റെ നാണക്കേടായും, ഉത്തരവാദിത്ത പെട്ടവരുടേയും ഭരണാധികാരികളുടെയും പിടിപ്പുകേടായും ആഘോഷിച്ചു.


ഒരാഴ്ച്ചക്കിപ്പുറത്തു, അയോധ്യ വിധിയുടെയും, എന്തിരന്‍ സിനിമയുടെ വിശേഷങ്ങളുമായി നിറഞ്ഞു നിന്ന മാധ്യമങ്ങള്‍ , ആ അപകടത്തിനുശേഷം അവിടെ എന്ത് സംഭവിച്ചു എന്നു അന്വേഷിച്ച് പോലും ഇല്ല എന്നു തോന്നുന്നു.

Bridge


ലോകത്തിന്റെ മുന്നില്‍ ഇന്ത്യന്‍ ആര്‍മി ഒരിക്കല്‍ കൂടി തങ്ങളുടെ സംഘടന ശക്തി തെളിയിച്ചു എന്നു വേണം പറയാന്‍ . ദല്‍ഹി സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം, ഇന്ത്യന്‍ ആര്‍മിയുടെ ‘3 എഞ്ചിനീയര്‍ റെജിമെന്റ്’ ആണു പുതിയ പാലം എന്ന  ദൌത്യം റെക്കോര്‍ഡ്‌ വേഗത്തില്‍ തീര്‍ത്തത്. നൂറോളം വരുന്ന നമ്മുടെ ജവാന്മാരുടെ രാപകലില്ലാത്ത കഷ്ടപാടാണ്, വെറും 5 ദിവസം കൊണ്ട് ഈ പുതിയ പാലം തീര്‍ക്കാന്‍ ഇടയാക്കിയത്.

ഈ കഠിനാധ്വാനം കാണാന്‍ നമ്മുടെ മീഡിയയ്ക്ക്  പലപ്പോഴും കഴിയുനില്ല എന്നുള്ളത് സംങ്കടകരമായ ഒരവസ്ഥയാണ്. നമ്മുടെ നാടിനു വേണ്ടി പൊരുതുകയും ജീവത്യാഗം ചെയ്യുകയും ചെയ്ത മഹാത്മാവിന്റെ ജന്മദിനത്തില്‍, രാജ്യത്തിന് വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന നമ്മുടെ ധീര ജവാന്മാരെ നന്ദിയോടെ നമ്മുക്ക് സ്മരിക്കാം……

സ്വതന്ത്ര ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ കായിക മാമാംഗത്തിന് കൊടിയുയരാന്‍ ഇനി മണികൂറുകള്‍ മാത്രം…എല്ലാ കണ്ണുകളും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഗ്രൌണ്ടിലേക്ക്. ….. കുറ്റം പറച്ചിലുകള്‍ മാറ്റി നിറുത്തി CWG യുടെ വിജയത്തിനായി നമ്മുക്കാശംസിക്കാം…. പോരാടാം…..

ജയ്‌ ഹിന്ദ്‌…..

Dearest Appa…..

Posted: September 28, 2010 in Personal
Tags:

6 letters to Appa from his Daughter….. its a mail fwd actually….enjoy !

LETTER 1:

Dearest Appa,

27th Jan’1965

Hope this letter finds you, Amma, Raji and Seenu in good health.  The weather here in New York City is icy cold.  But Avar sollraar- I have missed this winter’s biting cold. I still wish I had seen the snow… But then, I still wish I had not left Trichy at all. I do miss Trichy, Appa. You, Amma, Raji, Seenu, pakkatthaathu Rama, Vikatan, Ucchi Pillaiyaar Koil, filter coffee, Holy Cross College, the Physics Department and of course Sakthi. I know you wish I hadn’t brought his name in this letter.But not to worry Appa, I understand that you got me married to Visu because you thought it was best for your daughter. I still remember Amma wiping her silent tears with her madisaar thalappu and you shouting at me the day I told you about Sakthi. Later, when the initial shock wore off you patiently listed umpteen  reasons why I should not marry Sakthi. I agree Appa, that 20 is too young to decide, that Raji and Seenu would have been affected greatly by my ‘mistake’, the Agrahaaram would have scoffed at you… a meat eater was not a good match for someone who had never even tasted onion and garlic. The reasons were innumerous. I knew you’d still have objected and offered other reasons even if he had become a Dhigambara monk. Visu on the other hand, wore a poonal, he is the son of Neelakanta Sastri, an Engineer and he researched about computers which is what made you jump for this alliance. Am not complaining Appa, Visu is a nice man.

Tell Amma that I could not try her kozhakkattai recipe this Pongal because coconuts were too expensive and Avar nenacchar that it was ridiculous. Anyway, we went out on Sankaranthi day and dined out. He thought it would be a good idea to invite the Chatterjees also. But I didn’t speak Bengali and Mrs.Chatterjee spoke English in an accent that comes with living years in America. Hence I made myself busy with the menu card. They ordered various species of fish,shrimp and a lot more of items I had never seen in my life. I ordered orange juice and a sandwich. The other diners thought it was queer coming to a seafood restaurant and settling for a sandwich. That day, I learnt that Avar prefer pannradhu beef, pork, bacon and seafood. Do you know, Appa… Sakthi gave up meat because of me? I didn’t ask, he just did. But then, Sakthi is not Neelakanta Sastri’s son and that made it imposible for Subramania Iyer’s daughter Kalyani to marry him. I will keep you posted on what happens here. I don’t think I can make it to Seenu’s Upanayanam. Tell Amma not to get me a pattu podavai for the poonal, I don’t use them here. I wore it once and felt like a clown here.

Your loving daughter,

Kalyani.

LETTER 2:

Dearest Appa,

20th Oct’1968

We are fine here. Gautam is speaking his first words and I swear they sounded like ‘Dosai’. But Visu claims it’s just gibberish. From your previous letter, I gather that pakkathatthu Rama is married and settled in Jamshedpur. Nice to know that. Please find out her address from Saarada maami and write it to me. I want to keep in touch with her. I hope Raji is happy with her husband in Madras. I spoke to her last month, great to know that she has a phone. Do tell Seenu to study well and prepare for his school final exams. Raji also told me that Sakthi is married now. I wish him good luck, but I could not convey the message to him. Raji refused to be the messenger and I know you have severed ties with Sakthi’s father, your long term friend Sankaravel, thanks to me. I hear his wife is his cousin… He must have succumbed to his mother’s wishes.

How did Avani Avittam go? Visu’s mother gave me a bunch of new poonals for Avani Avittam but Visu was in Boston that day. He wouldn’t have used it anyway, I haven’t seen him wear one in the last three years. Gautam is now playing with the spool of thread- mere thread it is, what else can I call it? Gautam will not even know what it signifies, I guess. Visu is making sure Gautam grows up listening to English only. He says it will make his life easier. But I do read out passages from Ponniyin Selvan and Bharathiyaar’s poetry when I am alone with him. It’s more of reading to myself, I guess. I actually got that poetry book as a present from Sakthi, it still has his scrawling signature in the first page. By the way, Visu saw that book and asked me about Sakthi, I told him. Hold your breath Appa, he didn’t throw me out of the house. He is a good man, no question. He said it is okay and that he doesn’t mind. And then he told me of his American girlfriend whom he was once in love with, when he first reached America- Amy, a fellow Researcher who was in a brief relationship with Visu when she was in New York. They lived together for 3 months and decided against marriage, somehow. Amy once dropped home when she was in New York. Nice lady, she was.

Ask Amma to send me Sambar Podi for this whole year. My friend Sudha is coming to Madras next week. Ask Seenu to catch the Rockfort Express and give it to her. I will collect it from her here.

Your loving daughter,

Kalyani.

LETTER 3:

Dearest Appa,

3rd June’1974

We have arrived here safely. After two months in India, I find it hard to adjust back to normal life here. Gautam and Ranjana demand vadai,paayasam and vaazhai ilai here. Visu’s relieved to be back in America. I left a set of my books there. If it’s not in Trichy it must be in Visu’s parents’ place. If you find them, safeguard them until my next trip. They mean a lot to me since they were gifts from Sakthi. By the way, Appa, I found out Sakthi’s present address in Madras from Rama and Saarada maami. I wrote to him. I am extremely proud to know that Dr.Sakthivel is a cardiologist much in demand there in Madras. He was thrilled to hear from me after so long. You know what he has named his daughters? Kalyani and Raagamaalika. He called me. You know what; he’s still a practicing vegetarian, Appa. He didn’t revert back just because he lost me… He asked me if I still sang and whether Gautam and Ranjana could sing. I could see a proud father in him, when he claimed his daughters could sing upto Ra ra Venu Gopala. That’s when I remembered that I was once a good singer. I wonder why I stopped singing, wonder why I never exposed the kids to Music and Dance. But then, I realize that I had buried all that deep inside me when I left Trichy; after bidding farewell to my best Rasika, actually. Sakthi. After the call, I tried singing ‘Kurai Onrum Illai’. I could not rquite reach Charanam, because of the lack of practice and more importantly because of the tears that filmed my eyes and the constriction in my throat.  I sang to Visu and the kids one of these days. Though Gautam was impressed, father and daughter could not just wait for me to finish! By the way, next time some friend comes to India, send me a Sruthi Box. I would like to start singing again.

Your loving daughter,

Kalyani.

LETTER 4:

Dearest Appa,

14th Aug 1978

Just back after our tour to California. Find our photos, picture postcards attached herewith. After you are done with showing all family members, relatives, friends and neighbors, pass them to Visu’s parents. It was a welcome break for the four of us. But I missed my paattu class students all along and was happy to resume the classes again last evening. Did I mention in my previous letter, before we left on the tour – I finally got my driving license here. I sent a few photos to Sakthi too. He has sent me quite a few records and cassettes. I loved it! I’m reminded of AIR, almost! I’m circulating them among my friends too. And of course, playing them for my students too. They are picking up beautifully. Funny news is, I, a Tamilian, is teaching Telugu and Sanskrit kritis to a cross section of Tamil, Malayalam, Kannada,Telugu, Marathi, Bengali students in an English speaking nation. The music sessions have resulted in a reborn Kalyani, Appa. Thanks to Sakthi, really. I would have never taken it up had it not been for his reminder.  I am now thinking of what life would have been like if I had indeed married him. I would have of course lost you and Amma. But right now, with this life in America, Visu and these monthly letters to you, Rama, Raji and Seenu what have i gained?  I don’t find an answer, Appa. Neither do I think I ever will. Again, as I have always reiterated, Visu is a good man, no complaints there. He is every bit the son in law you wanted. Researcher, American Post Graduate Degree holder, a dutiful husband and father,earning a comfortable income. I know it is too much to ask for anything else. That is a fantasy I left midway in my life… Once upon a time in Trichy with someone else.

Your loving daughter,

Kalyani.

LETTER 5:

Dearest Appa,

14th Apr’1984

Met Dr.Sakthivel after 19 years… He had come to New York for business purposes and paid me a visit. Visu and the kids welcomed him home with great pleasure. And they liked him too. In fact, they did most of the talking initially. And of course, he got me a whole load of books, cassettes, Mysore Paak and lots more.

Your loving daughter,

Kalyani.

LETTER 6:

Dearest Appa,

20th Jan’ 1990

I just went through all these letters lying in my closet draw for years together. These are letters I started writing to you and then decided not to post. For obvious reasons. I could not mention Sakthi to you even though I was itching to. Not because I was afraid to invite your wrath. I just did not have the heart to hurt you; I know these letters would have hurt you. Because deep inside, I know you were disturbed- you knew Sakthi was a good man, you knew he was a man of substance, yet you didn’t want to go further. Society, I know. Family… I know…  And all these letters would have only wounded you more. Today, 2 years after your death, and 6 months after Dr. Sakthivel’s untimely death in a road accident, I somehow felt like re-reading all these letters. To me, all these unstamped, unposted letters mean a life that could have been.

Kalyani Viswanathan.

ശനി….. എല്ലാവര്‍ക്കും സന്തോഷമാണ് പൊതുവേ ആ പേരു കേള്‍ക്കുമ്പോള്‍ ….. വീക്കെണ്ട് ആണു. അതുകൊണ്ട് എല്ലാവരും ഹാപ്പി ആണു. ഇനി ഈ പറയുന്നത് ശനി ഭഗവാനെ പറ്റി ആണെങ്കിലോ…. അപ്പോ പലരുടെയും മുഖം ചുളിയും.

അങ്ങനെ ഒരു അനുഭവമാണ് എവിടെ ഞാന്‍ പറയാന്‍ പോകുന്നത്. ഇതൊരു യാത്ര വിവരണമായി ചിലര്‍ക്കെങ്കിലും എടുക്കാം……. രസകരമായ ഒരു യാത്ര, കണ്ടക ശനി ചേട്ടന്റെ ഒപ്പം……

ആദ്യമേ നന്ദി സമര്‍പ്പിക്കട്ടെ എന്റെ ആ നല്ല ഓര്‍ഗനൈസര്‍ സുഹൃത്തിനു….ഇങ്ങനെ ഒരു ദിവസം സമ്മാനിച്ചതിന്….

വീണ്ടും ഒരു ലോങ്ങ്‌  വീക്ക്‌ എന്‍ഡ് ….. റംസാന്‍ ആണ് വരുന്നത്. ഫ്രൈഡേ അതു കൊണ്ട്‌ അവധി ആണു എന്ന സന്തോഷത്തില്‍ ആണു ഓഫീസില്‍ നിന്നും ഇറങ്ങിയത്‌. അതു ഇങ്ങനെ ഒരു heavy ‘K’ ആകുമെന്നു ജന്മത്തു വിചാരിച്ചതല്ല. ഈ ‘K’ എന്താണെന്നു പിന്നീട് ഒരവസരത്തില്‍ പറയാം. അതൊരു വലിയ കഥ ആണു…. 🙂

അന്നൊരു വ്യാഴാച്ചയായിരുന്നു  …. പതിവില്ലാതെ പെട്ടെന്നൊരു ടീം ലഞ്ച്  വന്നു. എല്ലാവരും കൂടെ കുറ്റിയും പറിച്ച് നേരെ B6 ലേക്ക്…. ഈ B6 സ്ഥലത്തെ ഒരു പ്രധാന Restaurant ആണു. ടീം ലഞ്ച് കഴിഞ്ഞതോടെ പിന്നെ ഒരുത്തനും ഓഫീസി’ല്‍ കയറി പണി എടുക്കാന്‍ പറ്റത്തില്ല എന്നു മനസിലായി. അങ്ങനെ അന്ന് നേരത്തെ ഇറങ്ങി. ഇന്നെങ്കിലും കുടുംബത്തു നേരത്തെ എത്താമല്ലോ എന്നായിരുന്നു മനസ്സില്‍…. സാധാരണ വീട്ടില്‍ എത്തുമ്പോ സമയം പാതിരാ ആകും. ഇത്തവണ വീട്ടുകാരെ ഒന്ന് ഞെട്ടിക്കാമെന്ന് വിചാരിച്ചതാ…  അതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ആകുമെന്നു തമ്പുരാനാനെ അപ്പോ അറിഞ്ഞിരുന്നില്ല. കലി കാലം…അല്ലാ ശനി ചേട്ടന്റെ ഓരോ കണ്ടക വിക്രിയകള്‍ .. അല്ലാതെന്താ..

നേരത്തെ ഇറങ്ങിയതിന്റെ ആവേശത്തില്‍ എങ്ങനെ പോകും എന്നു പോലും ചിന്തിച്ചില്ല. വഞ്ചിനാട്’നെ ചതിച്ചാല്‍ വഞ്ചിനാട് തിരിച്ചും ചതിക്കും എന്നു അറിഞ്ഞിരുന്നില്ല. വഞ്ചിനാട് എക്സ്പ്രസ്സ്‌ നാട്ടിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ സാരധിയാണ്. ഇന്നു [അതായതു സംഭവം നടക്കുന്ന ആ വ്യാഴാഴ്ച്ച] ഞങ്ങള്‍ വഞ്ചിനാട്’നെ അങ്ങു ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അടുത്ത ട്രെയിന്‍ പിടിക്കാന്‍ ഇനി കൊല്ലത്ത് പോകണം. നേരെ ഒരു KSRTC ബസി’ല്‍ കയറി. രൂപ 45 കൊടുത്തു ഒന്നു കൊല്ലത്ത് എത്താന്‍. ഉള്ള ഇടി മുഴുവന്‍ കൊള്ളുകയും ചെയ്തു. തിരക്കില്ലാത്ത ഒരു KSRTC ബസ്‌ തലസ്ഥാന നഗരിയില്‍ കാണാന്‍ കിട്ടാറില്ല പലപ്പോഴും.

പ്രഥാന pit stop ആയ കൊല്ലം സ്റ്റേഷന്‍’ല്‍ എത്തി. ഇനിയാണ് ഈ കഥയുടെ മര്‍മ്മ പ്രധാനമായ ഭാഗം. എല്ലാവരും  ഓടി ടിക്കറ്റ്‌ കൌണ്ടര്‍’ല്‍ എത്തി. പ്ലാട്ഫോരം’ല്‍ 4 ട്രെയിന്‍’സ്‌ ഉണ്ട്. അവിടെ ഇന്‍ഫര്‍മേഷന്‍ കൌണ്ടര്‍’ല്‍ നിന്ന ഒരു ‘മഹാനോട്’ ഞങ്ങള്‍ ചോദിച്ചു – “ചേട്ടാ ഇതില്‍ ഏതു ട്രെയിന്‍ ആണു ആലുവ’ല്‍ സ്റ്റോപ്പ്‌ ഉള്ളത്‌ ?”

ഇത്ര confident ആയിട്ട് ഒരു മറുപടി വന്നപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ ആ ട്രെയിന്‍’നു തന്നെ ടിക്കറ്റ്‌ എടുത്തു. അതൊരു സൂപ്പര്‍ ഫാസ്റ്റ് ആണെന്ന് ടിക്കറ്റ്‌’ന്റെ വില കേട്ടപ്പോ മനസിലായി. അപ്പോ സന്തോഷം ഇരട്ടിയായി. വേഗം അങ്ങു ചെല്ലാമല്ലോ… ലോകതെങ്ങുമില്ലാത്ത വില കൊടുത്തു ടിക്കറ്റ്‌’ ഉം വാങ്ങി നേരെ പ്ലാട്ഫോരം’ ലേക്ക് ….മുഖത്ത് ഒരു അഹങ്കാര ചിരിയും ഫിറ്റ്‌ ചെയ്ത് പ്ലാട്ഫോരം നമ്പര്‍ 6 ലക്ഷ്യമാക്കി ഞങ്ങളുടെ സംഘം നീങ്ങുന്നു.

വീട്ടിലേക്കു വിളിക്കുന്നു. അമ്മയ്ക്കു ഡിന്നര്‍’നു ഉള്ള മെനു അഹങ്കാരത്തോടെ കൊടുക്കുന്നു. അങ്ങനെ എല്ലാം ശുഭമായി നീങ്ങുന്നു. അപ്പോഴതാ ചൂളം വിളികളുടെ അകമ്പടിയോടെ നമ്മുടെ നായകന്‍ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് മന്ദം മന്ദം കൊല്ലം സ്റ്റേഷന്‍’ല്‍ എത്തുന്നു. മുഖത്ത് പടര്‍ത്തിയ ആ ചിരി മെല്ലെ മങ്ങി തുടങ്ങിയോ എന്നൊരു സംശയം. ആകെ രണ്ടു generel compartment. തകര്‍ന്നു പോയി… അതിലാണെങ്കില്‍ ഒരു പൂരത്തിനുള്ള ആളും. സൂപ്പര്‍ ഫാസ്റ്റ് ‘ന്റെ കാശു കൊടുത്തതിന്റെ ക്ഷീണത്തില്‍ കയരുകയല്ലാതെ വേറെ നിവര്തിയില്ലയിരുന്നു. മലബാര്‍ എക്സ്പ്രസ്സ്‌’ല്‍ കയറി ശീലം ഉള്ളത്‌ കൊണ്ട്, ആ തിരക്കൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു.

ആ ഇടി കൊള്ളുമ്പോഴും സൂപ്പര്‍ ഫാസ്റ്റ്’ന്റെ സ്പീഡ് ആയിരുന്നു മനസ് നിറയെ…. കണ്ണടച്ചു തുറക്കുമ്പോ ആലുവ സ്റ്റേഷന്‍’ല്‍ എത്തും എന്നാണ് ഭാവം. ശനിയുടെ അപഹാരം അതിന്റെ ഉച്ചസ്ഥായിയില്‍ ആയതു കൊണ്ടാകും, ഇനി നിര്‍ത്താന്‍ ഒരൊറ്റ സ്റ്റേഷന്‍ പോലും ബാക്കി ഇല്ലായിരുന്നു. അതിന്റെ പുറകെ ഏതോ ഒരു ഒരു സ്ഥലത്ത് ട്രെയിന്‍ ഒരു ഒരു മണിക്കൂര്‍ പിടിച്ചും ഇട്ടു. ഇതൊന്നും പോരാഞ്ഞ് നല്ല പൊരിഞ്ഞ മഴ. മുഖത്തു ആ ചിരി തിരിച്ചു വന്നു. പക്ഷെ ആ അഹങ്കാര ചുവ നന്നേ മാറി കെട്ടോ ഇത്തവണ. എന്തെങ്ങിലും ആകട്ടെ ഒന്നു അങ്ങു ചെന്നു കിട്ടിയാല്‍ മതി ഇന്നു കരുതി ഇരിക്കെ ദൈവം പൂര്‍ണമായി നമ്മളെ കൈ വിട്ടില്ല ഇന്നു മനസിലായി. ഇരിക്കാന്‍ സീറ്റ്‌ കിട്ടി. നേരെ opposite സുന്ദരികളായ രണ്ടു തരുണീമണികള്‍ ….. ഹാ! എന്താ സന്തോഷം. രണ്ടു പേരും നമ്മളെ പോലെ ടെക്കിസ് ആണെന്ന് തോന്നുന്നു. ഒരു ഐ-പോഡ് shuffle ഉം ചെവിയില്‍ വെച്ച് കുട്ടിയോള് സന്തോഷായിട്ട് പോകുവാ. നമ്മള് പാവങ്ങള്‍  ആ കുട്ടിയോളുടെ സൗന്ദര്യം ആസ്വദിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ വായും പൊളിച്ചു നോക്കി ഇരിപ്പാണ്‌.

കോട്ടയം കഴിഞ്ഞപ്പോ അതില്‍ ഒരു കുട്ടി ഇറങ്ങി പോയി. അവശേഷിക്കുന്ന ഒരു കുട്ടിയുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഉള്ളത്‌ കൊണ്ട് ഓണം പോലെ എന്നാണല്ലോ. ആ കുട്ടിയുടെ മുഖത്തേക്ക് നോക്കാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. നേരെ എതിരെ ആണു ഞാന്‍ ഇരിക്കുന്നത്. അവസാനം ആ കുട്ടി ഒന്നു ഉറങ്ങിയപ്പോഴാണ് മര്യാദക്ക് ആ തിരു മോന്ത ഒന്നു കാണുന്നത്. മന്ദ മാരുദന്റെ തലോടല്‍ കൊണ്ട് ഇടയ്ക്കിടെ ആ മുഖത്തേക്ക് മുടിയിഴകള്‍ വീഴുന്നുണ്ടായിരുന്നു. പണ്ടു കണ്ട ഏതൊ ഒരു സിനിമയിലെ നായികയെ പോലെ….

ആ കുട്ടിയുടെ മുഖം മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. ഈ കേരളത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഇരുന്നു അവളും ഇതു വായിക്കുന്നുണ്ടാകാം. അവള്‍ക്കരിയില്ലലോ നമ്മളുടെ ധര്‍മ്മ സങ്കടം…ആ കുട്ടിയുടെ മുഖം ആരുടെയോ ഓര്‍മ്മകള്‍ എന്നിലേക്ക്‌ എത്തിച്ചു. അതാരാണെന്നു തിരിച്ചറിയാന്‍ കൊറച്ചു വൈകി എന്നതാണ് സത്യം.

ഞാന്‍ ആ മായിക ലോകത്തു നിന്നു തിരിച്ചു വന്നത് ട്രെയിന്‍ എറണാകുളം എത്തിയപ്പോഴാണ്. ആ കുട്ടി അവിടെ ഇറങ്ങി. എന്റെ സഹയാത്രികരും … ഇനി ബാക്കി ഞാനും എന്റെ ഓര്‍ഗനൈസര്‍ സഹയാത്രികനും, ട്രെയിനും, കുറെ ആളുകളും പിന്നെ ആ പെണ്‍കുട്ടി തീര്‍ത്ത ഒരു മായ വലയവും.

എറണാകുളത്തു നിന്നും ഒരു 15 മിനിറ്റ് ന്റെ ദൂരമേ ഉള്ളു ആലുവയ്ക്കു. അതു കൊണ്ട് ഞങ്ങള്‍ എഴുനേറ്റു. ഡോര്‍’ന്റെ അടുത്തേക്ക് നീങ്ങി. ട്രെയിന്‍ ആലുവ എത്താറായപ്പോള്‍ ഞാന്‍ അപ്പച്ചനെ വിളിച്ച് സ്റ്റേഷന്‍’ലേക്ക് വരാന്‍ പറഞ്ഞു. നേരത്തെ പറഞ്ഞ ആ ശനിയുടെ അപഹാരം എന്താണെന്നു ശെരിക്കും മനസിലാത് പിന്നീടുള്ള ഒരു ഒരു മണിക്കൂറില്‍ ആണു. ആ ട്രെയിന്‍’നെ എന്ത് കൊണ്ടാണ് സൂപ്പര്‍ ഫാസ്റ്റ് ഇന്നു വിളിക്കുന്നതെന്നും പിന്നീടു എനിക്ക് മനസിലായി.

എല്ലാം അറിയാന്‍ വൈകി പോയി. 😦

അതാ ആലുവ എന്നു കറുത്ത അക്ഷരത്തില്‍ മഞ്ഞ ബാക്ക്ഗ്രൌണ്ട്’ല്‍ എഴുതിയിരിക്കുന്നു. ആ ബോര്‍ഡ്‌ കാണുമ്പോള്‍ ഒരു സുഖമാണ്. ട്രെയിന്‍ അതാ പതുക്കെ സ്ലോ ആകുന്നു. ഞങ്ങള്‍ ഇറങ്ങാന്‍ റെഡി ആകുന്നു. ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. ഞങ്ങള്‍ രണ്ടു പേരും മാത്രമേ ആലുവയില്‍ ഇറങ്ങാന്‍ ഉള്ളു. വളരെ യാദ്രിശ്ചികം. അങ്ങനെ കരുതി ഞാന്‍ നെടുവീര്‍പ്പിട്ടു. ആ രാത്രിയില്‍ ഇനി ഒന്നും താങ്ങാന്‍ വയ്യ ഇന്നു മനസ്സില്‍ പറഞ്ഞു തീര്‍ന്നില്ല  …… എവിടെ നിന്നോ ഊര്‍ജം കിട്ടിയ ഒരു പടക്കുതിരയെ പോലെ….ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് അതാ പറ പറക്കുന്നു. കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുന്നുണ്ടോ എന്നൊരു സംശയം. ആലുവ സ്റ്റേഷന്‍ ഇങ്ങനെ ദാ പുറകിലേക്ക് പോകുന്നു. ആദ്യമേ ചിരി ആണു വന്നത്. ഇതു ഇതുവരെ കഴിഞ്ഞില്ലേ …..ഇനിയും ഉണ്ടോ ശനി ചേട്ടാ …..

ഉടന്‍ തന്നെ അപ്പനെ വിളിക്കുന്നു.

“അപ്പാ ഇപ്പോ വീട്ടില്‍ നിന്നും ഇറങ്ങണ്ടാട്ടോ…ഞാന്‍ പറയാം. ഒരു 5 മിനിറ്റ് കഴിഞ്ഞു വിളിക്കാം.”

അപ്പനു കാര്യം മനസിലായി എന്നു തോന്നുന്നു. ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്’നു ആലുവയില്‍ സ്റ്റോപ്പ്‌ ഇല്ല എന്നുള്ളത്, ഞങ്ങള്‍ രണ്ടു പേരു ഒഴികെ ബാക്കി എല്ലാവര്‍ക്കും അറിയാമെന്നു അന്നു മനസിലായി. പ്രതീക്ഷ കൈവിടാതെ അങ്കമാലി, ചാലക്കുടി അങ്ങനെ എല്ലാ സ്റ്റേഷന്‍’ലും ഇങ്ങനെ വന്നു നോക്കി നിന്നു. …….

അവസാനം….നമ്മടെ മമ്മൂക്ക പറഞ്ഞ പോലെ…..

“പൂരങ്ങളുടെ ……പൂരങ്ങളുടെ ……പൂരങ്ങളുടെ നാടായ തിരു-ശിവ-പേരൂര്‍’ല്‍ ഞങ്ങള്‍ എത്തി. അങ്ങനെ ചുമ്മാതൊന്നുമല്ല ….. നല്ല ജങ്കന്‍ മഴയത്ത്. സമയം ഈതാണ്ട് വെളുപ്പിനെ 12.30. ആരുടെയോ ഭാഗ്യത്തിന് കയ്യില്‍ കൊറച്ച്‌ കാശും ഒരു കുടയും ഉണ്ടായിരുന്നു. തിരിച്ചൊരു ട്രെയിന്‍ നോക്കാനുള്ള ഒരു മാനസികാവസ്ഥ ഇല്ലായിരുന്നു ഞങ്ങള്‍ക്ക്…….

നേരെ KSRTC സ്റ്റാന്റ്’ലേക്ക് വെച്ചു പിടിച്ചു. അവിടെയും ശനി ചേട്ടന്‍ തന്നെ സ്കോര്‍ ചെയ്തു. തൃശൂര്‍ പൂരം ആ സ്റ്റാന്റ്’ല്‍ ആണോ എന്നു തോന്നിപിക്കുന്ന പോലെ ആണു അവിടെ കാര്യങ്ങളുടെ ഒരു കിടപ്പ്. നെറ്റി പട്ടം കെട്ടിയ ഗജ വീരന്മാരെ പോലെ ഓരോ ലോങ്ങ്‌ റൂട്ട് ബസ്‌’കളും ഇങ്ങനെ വന്നും പോയും ഇരിക്കുന്നു. എല്ലാ ബസ്‌’ലും ഒരു പടക്കുള്ള ആളുണ്ട്. അപ്പനെ വിളിച്ച് തൃശൂര്‍ ലാന്‍ഡ്‌ ചെയ്ത ആ സന്തോഷ വര്‍ത്തമാനം അറിയിക്കുന്നു. അപ്പനു ചിരി.

ഇവന്‍ ഇതു വരെ സ്വന്തം വീട്ടിലേക്കു വരാന്‍ പഠിച്ചില്ലേ എന്നതായിരുന്നു ആ ചിരിയിലെ ധ്വനി. കെട്ടാന്‍ പ്രായം ആയിട്ടില്ല എന്നു ഞാന്‍ പിന്നെയും തെളിയിച്ചെന്നു സാരം. എന്തേലും ആകട്ടെ എങ്ങനേലും ഒന്നു കുടുംബതെത്തി ഒന്നു കിടന്നുറങ്ങിയാല്‍ മതി എന്നായിരുന്നു അപ്പോ മനസ്സില്‍. വൈകിട്ട് 3.30 നു തെരോന്തോറത്തു നിന്നും ഇറങ്ങിയിട്ട് വെളുപ്പിന് ഇപ്പോ ഏതാണ്ട് ഒരു മണി ആയപ്പോ തൃശ്ശൂര് എന്തിനോ വേണ്ടി നില്‍ക്കുന്നു.

ശനി അണ്ണാ…അങ്ങു തെരോന്തോരതെക്ക് വന്നാല്‍ ഒരു ബോന്‍ജി വെള്ളം വാങ്ങി തരുന്നുണ്ട് ഞാന്‍…

അങ്ങനെ ഗജ വീരന്മാരെ നോക്കി നിന്നു മടുത്ത് അവസാനം ഒരു എറണാകുളം ഗജ വീരന്‍ വന്നു. അതില്‍ ആണേല്‍ സൂചി കുത്താന്‍ സ്ഥലം ഇല്ല. ഇനിയും നോക്കി നിന്നാല്‍ നേരം വെളുക്കും എന്നുള്ളതുകൊണ്ട് മാത്രം ആ ബസില്‍ ഇടിച്ചു അങ്ങു കയറി. ഉന്തും തള്ളും കഴിഞ്ഞ് കണ്ണ് തൊറന്നപ്പോ ഏറ്റവും മുന്നില്‍ എത്തി… ഡ്രൈവര്‍ ചേട്ടന്റെ അടുത്ത്. നിന്നെങ്ങിലും ഒന്നു ഉറങ്ങാം എന്നുള്ള മോഹവും അതോടെ പോയി. പാതിരാ ആണേലും നാഷണല്‍ ഹൈവേയില്‍ വണ്ടികള്‍ തെക്കും വടക്കും നെട്ടോട്ടം ഓടുകയാണ്. ഹെഡ് ലൈറ്റ്’ല്‍ നിന്നും ഉള്ള വെളിച്ചം കാരണം ഉറക്കം നല്ല ഉഷാറായി നടക്കുകയാണ്. ഞങ്ങളുടെ നില്‍പ്പ് കണ്ടു സഹതാപം തോന്നിയ ആ ഡ്രൈവര്‍ ചേട്ടന്‍, എഞ്ചിന്റെ മുകളില്‍ ഇരുന്നോളാന്‍ പറഞ്ഞു…

ആ ‘സൂപ്പര്‍ ഫാസ്റ്റ്’ ബസ്‌ അങ്ങനെ പായുകയാണ്. സമയം വെളുപ്പിന് ഏതാണ്ട് 2-2.30 ആയി. അങ്കമാലി എത്തിയപ്പോ എന്റെ സഹയാത്രികന്‍ ഇറങ്ങി. അങ്ങനെ ആ യാത്ര ഏതാണ്ട് ശുഭമായി അവസാനിച്ചെന്നു കരുതുമ്പോഴാണ് കണ്ടക്ടര്‍ ചേട്ടന്റെ മധുര മൊഴി. ഈ ബസ്‌, ആലുവ സ്റ്റാന്‍ഡില്‍ കയറില്ല പോലും…… പോ പുല്ലു എന്നും പറഞ്ഞു ഞാന്‍ എല്ലാം നേരിടാന്‍ തയ്യാറി നില്‍ക്കുമ്പോള്‍ , നമ്മടെ ഡ്രൈവര്‍ ചേട്ടന്‍ എന്റെ മനസ് വായിച്ചെന്നോണം, ബസ്‌ സ്റ്റാന്‍ഡില്‍ കയറുമെന്ന് അറിയിച്ചു. സന്തോഷമായി. ………

അവസാനം ഒരു 2.45 ഓടെ നമ്മളുടെ സ്വന്തം ആലുവയില്‍ എത്തിച്ചേര്‍ന്നു. ഹാ ! എന്താ ഒരു ആഹ്ലാദം…. ഒരു യുദ്ധം ജയിച്ച പ്രതീതി ആയിരുന്നു ആലുവയില്‍ വന്നു ഇറങ്ങിയപ്പോള്‍ …… വീട്ടില്‍ ചെന്നപ്പോ മണി 3 ……അങ്ങനെ ഒരു 12 മണിക്കൂര്‍ മാരത്തോണ്‍ യാത്ര കഴിഞ്ഞ് വീട്ടില്‍ എത്തി ചേര്‍ന്നു.

വീട്ടില്‍ ചെന്നപ്പോ അമ്മയുടെ മുഖത്തു ഒരു അവിഞ്ഞ ചിരി. ഇവന്‍ ഇതു വരെ നന്നായില്ലേ എന്നു…..

അങ്ങനെ അവിസ്മരണീയമായ ഒരു യാത്രയുടെ ഓര്‍മ എവിടെ അവസാനിക്കുകയാണ്……ഈ യാത്രയില്‍ എന്നോടൊപ്പം ആദ്യാവസാനം കൂടെ നിന്ന എന്റെ സഹയാത്രികനെ നന്ദിയോടെ ഈ അവസരത്തില്‍ സ്മരിക്കുന്നു. [സ്മരിക്കുന്നു എന്നു പറഞ്ഞാല്‍ ആള് ഇപ്പഴും ജീവനോടെ ഉണ്ടുട്ടോ…. നല്ല പൂവന്‍ പഴം പോലെ ..]

വീണ്ടും കാണാം…

കണ്ടക ശനി കൊണ്ടേ പോകു….. കൊള്ളുന്നത്‌ മൊത്തം നമ്മുക്കാനെന്നു മാത്രം…. ഹം

ബാലസംഘം, SFI തുടംങ്ങിയ ഇടതു പക്ഷ സംഘടനകളുടെ ക്യാമ്പുകളില്‍ സജീവമായ ഒരു കവിതയാണിത്….

തടവറക്കുള്ളില്‍ തുടയെല്ല് പൊട്ടി, തകരുന്ന നേരമെന്‍ അച്ഛന്‍

കരുതി വെച്ചു കുഞ്ഞു തലമുറക്കായ്‌ ഒരു ധീര സ്വതന്ത്ര സ്വപ്നം…

മകനെ നിനക്കീ സ്വപ്നം. ഇന്ത്യ പുലരുമെന്നൊരു സത്യ സ്വപ്നം…

അനുവദിക്കില്ല ഞാന്‍ അത് കട്ടെടുക്കുവാന്‍ ഇതു ഞങ്ങള്‍ മക്കളുടെ സ്വപ്നം ….

ഹൃദയത്തില്‍ വേരുള്ള സ്വപ്നം…..

FREEDOM

She….

Posted: September 27, 2010 in Personal
Tags:

I was a just-born and she was Twenty-Five,
Though we were we, we were one.
I would cry out in Latin and she would respond in Greek,
I would learn nothing but she never got tired to teach.

I was surrounded by monsters eager to pull my cheek,
but they would vanish the moment I was wet and weep.
She would come running and hold me in her arms,
as if I had won the contest of the charms.

Now I was able to walk and chew,
and hey, I was two.
I and she could now understand each other,
I was her everything and she needed no other.

I would try to walk and fall down,
But knowing she was with me,

the fear of getting hurt was now gone.
We still could not converse that effectively,
But she would understand my needs so easily.

I could now roam about free,
because now I have turned three.
I was ready to join a new world,
my academic life was now gonna mould.

She would dress me as best as a prince,
but when I would come back,

she would need at least an hour to rinse.
I was now able to talk,
I was a ferry and she was my dock.

I still remember the child, whose shirt I had tore,
Hey buddy, I have turned four.
I now came home a little late,
Nevertheless finding her waiting at the gate.
She would hug me and carry me in her arms,
it felt like flying through the farms.
We now did the homework together,
I would spoil the home and she used to work.

Years passed and now I was fifteen,

and with each year I would forget to lean.
I wouldn’t care for what she said,

because now I had become mean.
She would ask me to study for a good future,
but I was busy in a different culture.
Now I had many shes in my life,
I dreamed of having one of them as my wife.

I changed a lot which she did not teach,
She would try to hug me but I was out of reach.
She still waited for me at the gate,
but I would look at her with utmost hate.
She would be awake till late in the night,
because I wasn’t home, I was in a fight.
She had so much to scold, but she never did say,
hoping to find me better the next day.
Time went on and now I am grown,
lost in the world of my own.

I and she, between us have a river,
I have left her for my career.
When I was young, for me, she sacrificed her ambitions,
but I don’t care, I now have my own mission.
I am not with her now, I am in a different city,
she is so old now but I don’t even pity.

She needs me now but I am nowhere to find,
in the race for appraisal, I have become blind.
In a few years from now, I will be two,
there will be in my life someone new.
Then I’ll forget even to bother,
I am her son and she is my Mother

[author – i don’t know]

Mom n me
Go ………… ..
someone is still waiting for you!!!

Guys guys……..

Artin Dynamics…..our company…our dream…. turns 2 on April 8th, 2010. Incorporated in the year 2008, it is a matter of immense pride and pleasure that we are now on the verge of completing 2 golden years of achievements, milestones and success. Functioning exclusively in the Artificial Intelligence domain, Artin Dynamics happens to be one of the few companies in India to be operating in this area of interest. Today she is all set to enter the 3rd year of excellence.

AD

On this happy occasion, “Artin Dynamics”, joins hands with “Earth Sense Recycle Private Limited” to initiate an E-Waste Awareness Campaign named “EWAC 2010” across Technopark on the 8th of April. The campaign will be inaugurated by Shri. Binoy Vishwam, Honourable Minister for Forest and Housing at 10 am at the Travancore Hall in the Technopark Campus. “E-Waste disposal” being one of the major problems faced by the environment, needs to be looked into with immense intensity. To create an awareness of the same, the CEO of “Earth Sense Recycle “, Mr. John Robert will make a presentation on “Significance of E-Waste Management” during the inaugural program. Mr. Mervin Alexander, CEO of Technopark, Mr. K. C. Chandrashekharan Nair, CFO of Technopark and Mr. Nelvin Joseph, CEO of Artin Dynamics are the other dignitaries who would bless the occasion.

Artin Dynamics

so guys c u all on 8th of April…..

AD

I am @ WordPress too..

Posted: April 1, 2010 in Personal
Tags: ,

hi folks….

finally m here @ WordPress. trying this too…he he…so funny right. I am even not writing anything in my blog spot itself. then why this WordPress now ? it’s a genuine question right. let me try to be more up to date time.

Lots of new things happening inside and around me….both good n bad…and i think its high time to start right…..

LIFE

so stay tuned guys……

Hello world!

Posted: April 1, 2010 in Uncategorized

Welcome to WordPress.com. This is your first post. Edit or delete it and start blogging!